കുറവിലങ്ങാട് സിഐടിയു ധർണ

0
257

തൊഴിലുറപ്പ് തൊഴിലാളികൾക്ക് 200 തൊഴിൽ ദിനങ്ങൾ ഉറപ്പാക്കണമെന്നും, ജാതി വ്യാവസ്ഥയിൽ തൊഴിലാളികളെ ഭിന്നിപ്പിക്കുന്ന കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ചും എൻആർഇജി വർക്കേഴ്സ് യൂണിയൻ സി ഐ ടി യു വർക്കേഴ്സ് യൂണിയന്റെ .നേതൃത്വത്തിൽ കുറവിലങ്ങാട് പോസ്റ്റാഫിസിനു മുന്നിൽ ധർണ്ണ നടത്തി. സി ഐ ടി യു ജില്ലാക്കമ്മറ്റിയംഗം ടി എസ് എൻ ഇളയത് ഉദ്ഘാടനം ചെയ്തു. യൂണിയൻ ഭാരവാഹികളായ എ.ഡി കുട്ടി, സ്വപ്നാസുരേഷ് ,റ്റി എൻ രംഗനാഥൻ, രമാ രാജു, വി സി ജോർജ്, സിബി വല്യോളിൽ, സിൻസി മാത്യം, സി കെ സന്തോഷ്, ഉഷാസുരേന്ദ്രൻ, ബിനീഷ് ജോർജ് തുടങ്ങിയവർ സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here