കുറവിലങ്ങാട് കുട്ടികളുടെ ശിൽപ്പശാല സമാപിച്ചു

ഫോട്ടോ അടിക്കുറിപ്പ്ട്ടികളുടെ ദ്വിദിന ശില്പശാലയുടെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമലാ ജിമ്മി നിർവഹിക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൊച്ചുറാണി സെബാസ്റ്റ്യൻ, എച്ച്.എസ് ടോമി റ്റി.വി, ബ്ലോക്ക് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.സി കുര്യൻ, അൽഫോൻസാ ജോസഫ്, സന്ധ്യാ സജികുമാർ, ഡോ.സാം പോൾ, എസ്.ഐ മനോജ് കുമാർ തുടങ്ങിയവർ സമീ

കുറവിലങ്ങാട് : ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ, ഹരിത കേരള മിഷൻ എന്നിവരുടെ സംയുക്‌ത ആഭിമുഖ്യത്തിൽ രണ്ടുദിവസമായി നടന്നുവന്ന കുട്ടികളുടെ പരിശീലന പരിപാടി അവസാനിച്ചു. പരിശീലന പരിപാടിയുടെ സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അധ്യക്ഷത വഹിച്ചു. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായി പ്രവർത്തിച്ച ആരോഗ്യ പ്രവർത്തകരെ ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.സി കുര്യൻ ആദരിച്ചു. ക്യാമ്പിൽ മികവ് പുലർത്തിയ കുട്ടികൾക്ക് ഹരിത കേരള മിഷൻ ജില്ലാ കോഓർഡിനേറ്റർ പി. രമേശ് സമ്മാനങ്ങൾ വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ കൊച്ചുറാണി സെബാസ്റ്റ്യൻ, സിൻസി മാത്യു, പഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ സന്ധ്യ സജികുമാർ, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം.എൻ രമേശൻ, മെമ്പർമാരായ ബേബി തൊണ്ടാംകുഴി, ജോയിസ് അലക്‌സ്, ലതികാ സാജു, സെക്രട്ടറി രാജേഷ് റ്റി വർഗീസ്, ഡോ. സാം പോൾ, ഹെൽത്ത് സൂപ്പർവൈസർ ടോമി റ്റി.വി, എസ്.ഐ മനോജ് കുമാർ, ഷൈല ജോസഫ്, അസി. സെക്രട്ടറി കെ.ആർ സാവിത്രി, സി.ഡി.എസ് ചെയർപേഴ്‌സൺ ബീന തമ്പി, ശില്പശാല ലീഡർമാരായ കുമാരി. അഖിലാ മോൾ, മാസ്റ്റർ. റെൻസ് എന്നിവർ പ്രസംഗിച്ചു. പാഴ് വസ്തുക്കൾ ഉപയോഗിച്ചുള്ള ഉൽപ്പന്ന നിർമ്മാണത്തിൽ ശരത്ത് ചന്ദ്രന്റെ നേതൃത്വത്തിലുള്ള ടീം പരിശീലനം നൽകി. സി.ഡി.എസ് വൈസ്‌ ചെയർപേഴ്‌സൺ ഉഷാ സുരേന്ദ്രൻ, സീമ ബിനോയ്, ആരോഗ്യ പ്രവർത്തകർ, ആശാ വർക്കർമാർ, സി.ഡി.എസ് അംഗങ്ങൾ, ഹരിതകേരള മിഷൻ ഭാരവാഹികൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.


Posted

in

by

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!