– പ്രlണയം നടിച്ച് വശീകരിച്ച് 16 കാരിയായ പെണ്കുട്ടിയെ വിവിധ സ്ഥലങ്ങളില് കൊണ്ടുപോയി ലൈംഗിക പീഢനത്തിന് ഇരയാക്കിയ കൊണ്ടൂറ് വില്ലേജില് തിടനാട് കരയില് കൂട്ടപ്പുന്നയില് വിഷ്ണു (21) കുറവിലങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു. 16 വയസ്സുളള പെണ്കുട്ടിയുമായി മൊബൈല് ഫോണ് മുഖാന്തിരം നിരന്തരമായി ബന്ധപ്പെട്ട് പ്രണയം നടിച്ച് കുട്ടിയുടെ നഗ്നചിത്രങ്ങള് ഫോണില് എടുപ്പിച്ച് അയച്ചു വാങ്ങിയ ശേഷം അത് പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷിണിപ്പെടുത്തി കഴിഞ്ഞ ഒരു വറ്ഷത്തോളമായി വിവിധ സ്ഥലങ്ങളില് എത്തിച്ച് ലൈംഗിക പീഢനത്തിരയാക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.. രണ്ട് ദിവസങ്ങള്ക്ക് മുമ്പ് കുട്ടിയെ കാണാതായതിനെ തുടറ്ന്ന് പോലീസ് കുട്ടിയെ കണ്ടെത്തി വിശദമായി ചോദിച്ചപ്പോഴാണ് പീഢന വിവിരം പുറത്തറിഞ്ഞത്. കുട്ടി ഭയന്ന് വിവരങ്ങള് പുറത്തറിയിക്കാതെ കഴിഞ്ഞു വരുകയായിരുന്നു.
വൈയ്ക്കം ഡിവൈഎസ്സ്പി എ ജെ തോമസ്സിന്റെ നിറ്ദ്ദേശപ്രകാരം കുറവിലങ്ങാട് എസ്സ് എച്ച് ഒ സജീവ് ചെറിയാന് , എസ്സ് ഐ തോമസ്സുകുട്ടി ജോറ്ജജ് , എഎസ്സ്ഐ മാരായ സിനോയ് മോന് , വിനോദ് ബിപി , സീനിയറ് സിവില് പോലീസ്സ് ഉദ്യോഗസ്ഥരായ അരുണ് പിസി , സിജു എംകെ , ഷുക്കൂറ് വി എസ്സ് എന്നിവറ് ചേറ്ന്നാണ് പ്രതിയെ അറസ്ററ് ചെയ്തത്. പ്രതിയെ പാലാ ജുഡീഷ്യല് ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയില് ഹാജരാക്കി റിമാന്റു ചെയ്തു.
