ഉഴവൂർ ബ്ലോക്കിൽ 123 ഭിന്നശേഷിക്കാർക്ക് സഹായഉപകരണങ്ങൾ നൽകും

0
2

            കുറവിലങ്ങാട്: കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലെയും ഭിന്നശേഷിക്കാർക്ക് സൌജന്യമായി ചലനസഹായി/ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുവാനുള്ള ഉഴവൂർ ബ്ലോക്കിലെ ക്യാമ്പിന്റെ ഉദ്ഘാടനംകുറവിലങ്ങാട് സെന്റ് മേരീസ് പാരീഷ് ഹാളിൽ തോമസ് ചാഴികാടൻ എം.പി  നിർവ്വഹിച്ചു.

            40 ശതമാനമോ അതിൽ കൂടുതലോ ഭിന്നശേഷി ഉണ്ടെന്ന സർട്ടിഫിക്കറ്റ് ഉള്ളവരും, ബി പി.എൽ /എ.പി.എൽ വിഭാഗത്തിൽ പെട്ടവരും പ്രതിമാസ വരുമാനം  15000/- രൂപയിൽ താഴെ ഉള്ളവരുമായ 150 ഓളം ഗുണഭോക്താക്കൾ ക്യാമ്പിൽ പങ്കെടുത്തു.123 ഗുണഭോക്താക്കളെ വിവിധ സഹായ ഉപകരണങ്ങൾ നൽകുന്നതിനായി തെരഞ്ഞെടുത്തു. ചലനസഹായ ഉപകരണങ്ങൾ രണ്ടു മാസത്തിനകം സൌജന്യമായി വിതരണം ചെയ്യുമെന്ന് തോമസ് ചാഴികാടൻ എം.പി പറഞ്ഞു.

           ബ്ലോക്ക്പഞ്ചായത്ത് പ്രസിഡൻറ് ബൈജു ജോൺ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡൻറ്  നിർമ്മല ജിമ്മി , ജില്ലാപഞ്ചായത്ത് മെമ്പർമാരായ പി.എം.മാത്യു., ജോസ് പുത്തൻകാല, ALIMCO  സീനിയർ  മാനേജർ എ.വി അശോക് കുമാർ, സാമൂഹ്യനീതി  വകുപ്പ് ജില്ലാ ഓഫീസർ പ്രമോദ് കുമാർ, ഗ്രാമപഞ്ചായത്ത് പ്രസിഡൻറുമാരായ ജോയ് കല്ലുപുര, ജോണീസ് സ്റ്റീഫൻ , ബ്ലോക്ക്പഞ്ചായത്ത് വൈസ് പ്രസിഡൻറ് ഡോ.സിന്ധുമോൾ ജേക്കബ് ബ്ലോക്ക്പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ പി.സി.കുര്യൻ, കൊച്ചുറാണി സെബാസ്റ്റ്യൻ, ജോൺസൺ പുളിക്കീൽ,  ബ്ലോക്ക് മെമ്പർമാരായ   രാജു ജോൺ ചിറ്റേത്ത്, ലൂക്കോസ് മാക്കീൽ, സ്മിത അലക്സ്, ജീന സിറിയക്, സിൻസി മാത്യു, പി.എൻ രാമചന്ദ്രൻ, ആഷാമോൾ ജോബി, ആൻസി മാത്യു   ,സി.ഡി.പി.ഒ ഡോ.ടിൻസി, ബി ഡി ഒ  ദിനേശൻ പി.കെ, വിവിധ പഞ്ചായത്ത് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here