മണ്ണയ്ക്കനാട് ഹോളിക്രോസ് പള്ളി ഒരുങ്ങിശതാബ്ദിയിലെ തിരുനാളിനായി

0
151

കുറവിലങ്ങാട്: മണ്ണയ്ക്കനാട് ഹോളിക്രോസ് ഇടവകയ്ക്ക് ഈ വർഷത്തെ തിരുനാളിന് ഇരട്ടിമധുരമാണ്. ശതാബ്ദിയുടെ നിറവിലെത്തിയ ഇടവകയിലേക്കാണ് തിരുനാളിന്റെ മധുരം എത്തുന്നതെന്നതാണ് സന്തോഷത്തിന് കാരണം.
വെള്ളി മുതൽ ഒക്ടോബർ ഒന്നുവരെയാണ് വിശുദ്ധ കുരിശിന്റെയും വിശുദ്ധ കൊച്ചുത്രേസ്യായുടെയും സംയുക്ത തിരുനാൾ. തിരുനാളിന് വെള്ളിയാഴ്ച ആറിന് വികാരി ഫാ. തോമസ് പഴവക്കാട്ടിൽ കൊടിയേറ്റും. ഇലക്കാട് സെന്റ്. മേരിസ് പള്ളി വികാരി ഫാ. ഡോമിനിക്ക് സാവിയോ വിശുദ്ധ കുർബാനയർപ്പിക്കും. തുടർന്ന് എല്ലാ ദിവസവും വൈകുന്നേരം 5.30ന് ജപമാല, ആറിന് വിശുദ്ധ കുർബാന, വിശുദ്ധ കുരിശിന്റെ നൊവേന, തിരുശേഷിപ്പ് വണക്കം എന്നിവ നടക്കും.


പ്രധാന തിരുനാൾ ദിനങ്ങളായ 29ന് 5.30 ന് ജപമാല. ആറിന് വിശുദ്ധ കുർബാന. കലാസന്ധ്യ. 30ന് വൈകുന്നേരം 4.45ന് ജപമാല. 5.30ന് വിശുദ്ധ കുർബാന. തുടർന്ന് മധുരംകാട് ജംഗ്ഷനിലേക്ക് വിശ്വാസപ്രഘോഷണയാത്ര, പരിശുദ്ധ കുർബാനയുടെ ആശീർവാദം.
ഒക്ടോബർ ഒന്നിന് രാവിലെ 9.15 ന് ജപമാല. 10ന് ആഘോഷമായ തിരുനാൾ കുർബാന, പ്രദക്ഷിണം വിശുദ്ധ കുരിശിന്റെ തിരുശേഷിപ്പ് ചുംബനം, പനേർച്ച സദ്യ എന്നിവ നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here