അൻപതു വർഷങ്ങൾക്കു ശേഷം അവർ ഒരിക്കൽ കൂടി വിദ്യാർത്ഥികളായി

0
90

കുറിച്ചിത്താനം : എസ് കെ വി എച്ച് എസ് എസിലെ 1974-75 എസ് എസ് എൽസി ബാച്ചിലെ പത്ത് എഫ് ഡിവിഷനിലെ വിദ്യാർത്ഥികൾ അൻപതു വർഷങ്ങൾ ക്കു മുൻപ് തങ്ങൾ പഠിച്ച അതേ ക്ലാസ്സ്‌ റൂമിൽ സെപ്റ്റംബർ 13 ന് അധ്യാപകരോടൊപ്പം ഒരു മിച്ചു കൂടി . കുറിച്ചിത്താനം എഡ്യൂക്കേഷണൽ സൊസൈറ്റിക്കു തന്റെ ഭൂമി ദാനം ചെയ്തു കൊണ്ട് സ്കൂൾ സ്ഥാ പനത്തിന് വഴിയൊരുക്കിയ ചേ ന്നാത്തമ്മയുടെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനക്കു ശേഷം യോഗ നടപടി കൾ ആരംഭിച്ചു.ഗൃഹാതുരത്വം ഉണർത്തിയ ഒത്തു ചേരലിൽ 21 പൂർവ്വ വിദ്യാർത്ഥി കളും 9 അധ്യാപകരും പങ്കെടുത്തു. ഏറ്റവും പ്രായം കൂടിയ അധ്യാപകൻ പി ഡി കേശവൻ നമ്പൂതിരി അധ്യക്ഷത വഹിച്ച യോഗത്തിൽ ജോസ് മാത്യു സ്വാഗതം ആശംസിച്ചു.മൺ മറഞ്ഞ അധ്യാപകരേ യും സഹപാഠികളേ യും അനുസ്മരിക്കുകയും അധ്യാപകരെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു .

അധ്യാപിക ഡി പാർവതി അമ്മ അനുഗ്രഹ പ്രഭാഷണവും അധ്യാപകനും പൊതു പ്രവർത്തകനും ആയ സി സി ജെയിംസ് ആശംസാപ്രസംഗവും നടത്തി. വിദ്യാർഥി കൾ തങ്ങളുടെ ജീവിതാനുഭവങ്ങൾ പങ്കുവെച്ചു. അധ്യാപകനും 25 ഗ്രന്ഥങ്ങളുടെ രചയിതാവും കേരള സാഹിത്യ അക്കാദമി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ നേടിയ സഹപാഠിയുമായ കെ ആർ വിശ്വനാഥനെ പൊന്നാട അണിയിച്ച് ആദരിച്ചു. എൻ എൻ രവീന്ദ്രനാഥനും എൻ പി സുലോചനയും തങ്ങൾ രചിച്ച കവിതകൾ ആലപിച്ചു. എം എസ്.സോമൻ കവിതാ രൂപത്തിൽ കൃതജ്ഞത രേഖപ്പെടുത്തി. പഴയിടം യദു ഒരുക്കിയ വിഭവ സമൃദ്ധമായ സദ്യക്ക് ശേഷം വീണ്ടുംഒത്തു ചേരാമെന്ന ഉറച്ച തീരുമാനത്തോടെ എല്ലാവരും പിരിഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here