

മരങ്ങാട്ടുപിള്ളി: ഓലിക്കാട് ഡവലപ്മെന്റ് സൊസൈറ്റി, കുറവിലങ്ങാട് സ്വരുമ പാലിയേറ്റീവ് കെയർ എന്നിവയുടെ ആഭിമുഖ്യത്തിൽ ജീവിതശൈലി രോഗപ്രതിരോധ ബോധവൽക്കരണം നടത്തി. മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബെൽജി ഇമ്മാനുവേൽ ഉദ്ഘാടനം ചെയ്തു. മണ്ണയ്ക്കനാട് ഹോളിക്രോസ് പള്ളി വികാരി ഫാ. തോമസ് പഴവക്കാട്ടിൽ മുതിർന്ന മാതാപിതാക്കളെ ആദരിച്ചു. മണ്ണയ്ക്കനാട് ഡെവലപ്മെൻറ് സൊസൈറ്റി പ്രസിഡൻ്റ് വിജികുമാർ അധ്യക്ഷത വഹിച്ചു.


രക്ഷാധികാരി എ. തുളസീദാസ്, സെക്രട്ടറി സുമേഷ് ജോസഫ് വെങ്ങോലയിൽ, പോൾസൺ ചേലക്കാപള്ളി, റോയി ഓലിക്കാട്ടിൽ ,സുരുമ പാലിയേറ്റീവ് കെയർ സെക്രട്ടറി കെ.വി. തോമസ് കട്ടയ്ക്കൽ, വൈസ് പ്രസിഡൻ്റ് മിനിമോൾ ജോർജ് പുളിക്കേക്കര, സി.കെ. സന്തോഷ് , വിജി അനിൽ കുമാർ, ലിബിൻ ഓലിക്കാട്ടിൽ എന്നിവർ പ്രസംഗിച്ചു. പാലീയേറ്റീവ് നേഴ്സ് ദീപ്തി കെ. ഗോപാലൻ ക്ലാസിന് നേതൃത്വം നൽകി. ക്യാമ്പിലെത്തിയവർക്ക് സൗജന്യമായി രക്തപരിശോധന നടത്തി.




