യഥാർത്ഥ സന്തോഷത്തിന് തുറവിയുള്ളവരാകണം: മോൺ. ഡോ. ജോസഫ് കണിയോടിക്കൽ

0
124

കുറവിലങ്ങാട്: യഥാർത്ഥജീവിതസന്തോഷത്തിന് ദൈവമാതാവിനെപ്പോലെ തുറവിയുള്ളവരാകണമെന്ന്് പാലാ രൂപത വികാരി ജനറാൾ മോൺ. ഡോ. ജോസഫ് കണിയോടിക്കൽ പറഞ്ഞു. കുറവിലങ്ങാട് ബൈബിൾ കൺവൻഷന്റെ മൂന്നാംദിനത്തിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകുകയായിരുന്നു അദ്ദേഹം. വിശാലമായ ഹൃദയവും സഹായം സമ്മാനിക്കാൻ കഴിയുന്ന കരങ്ങളും വഴി ദൈവത്താൽ അയയ്ക്കപ്പെട്ടവരാണെന്ന ബോധ്യം സമ്മാനിക്കണം. പരിശുദ്ധ ദൈവമാതാവിന്റെ ജീവിതം തുറന്ന പുസ്തകമാണ്. ജീവിതം സുവിശേഷമാക്കണം. വിശുദ്ധ എല്ലാവർക്കും വിശുദ്ധി പ്രാപിക്കാനാകുമെന്നും മോൺ. ഡോ. ജോസഫ് കണിയോടിക്കൽ പറഞ്ഞു.
കൺവൻഷന്റെ നാലാം ദിവസമായ ഇന്ന് ഷംഷാബാദ് രൂപത സഹായമെത്രാൻ മാർ ജോസഫ് കൊല്ലംപറമ്പിൽ വിശുദ്ധ കുർബാനയർപ്പിച്ച് സന്ദേശം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here