Category: Uncategorized

  • സമഗ്രമാലിന്യമുക്ത നിയോജകമണ്ഡലംകുറവിലങ്ങാട് കൺവൻഷൻ നടത്തി

    സമഗ്രമാലിന്യമുക്ത നിയോജകമണ്ഡലംകുറവിലങ്ങാട് കൺവൻഷൻ നടത്തി

    മാലിന്യത്തെ മറികടക്കാൻ ജനങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരുമിക്കണമെന്ന് മോൻസ് ജോസഫ് എംഎൽഎ കുറവിലങ്ങാട്: കടുത്തുരുത്തി നിയോജകമണ്ഡലത്തെ സമഗ്ര മാലിന്യമുക്തമാക്കുന്നതിനുള്ള പദ്ധതികൾ സജീവമാക്കി. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെയും സമഗ്ര കാർഷിക വികസന പദ്ധതിയുടെയും ഭാഗമായി പഞ്ചായത്ത് കൺവൻഷൻ നടത്തി.മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അധ്യക്ഷത വഹിച്ചു.ശുചിത്വമിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ ജോസ്, കൃഷി ഓഫീസർ ആർ. പാർവ്വതി എന്നിവർ വിശകലനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസ ജോസഫ്,…

  • കുറവിലങ്ങാട്  കേരളോത്സവം കലാ കായിക മത്സരങ്ങൾ 11 മുതൽ 17 വരെ 

    കുറവിലങ്ങാട് കേരളോത്സവം കലാ കായിക മത്സരങ്ങൾ 11 മുതൽ 17 വരെ 

    കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് കേരളോത്സവം കലാ കായിക മത്സരങ്ങൾ പഞ്ചായത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ വച്ച് ഒക്ടോബർ 11 മുതൽ 17 വരെ   നടത്തപ്പെടുന്നതാണ്. 15 മുതൽ 40 വയസ്സുവരെ പ്രായപരിധിയിലുള്ളവരും പഞ്ചായത്ത് പരിധിയിൽ സ്ഥിരതാസമക്കാരുമായ യുവജനങ്ങൾക്ക് പങ്കെടുക്കാം. ഒക്ടോബർ 11 വൈകിട്ട് 5.00 മണിക്ക് മുമ്പായി പഞ്ചായത്ത് ഓഫീസിൽ നേരിട്ടോ അല്ലെങ്കിൽ   ഓൺ ലൈനായി  https://keralotsavam.com/index  എന്ന വെബ് സൈറ്റിലോ രജിസ്റ്റർ ചെയ്യാവുന്നതാണ്.  അപേക്ഷയോടൊപ്പം പ്രായം തെളിയിക്കുന്നതിനുള്ള  രേഖയുടെ കോപ്പിയും പാസ്പോർട്ട് സൈസ് ഫോട്ടോയും സമർപ്പിക്കണം. പഞ്ചായത്ത് തലത്തിൽ വിജയികളാകുന്നവർക്ക്…

  • റവ.ഡോ. ജോസഫ് പുലവേലിൽ

    കുറവിലങ്ങാട് ഇടവകാംഗം പാലാ അൽഫോൻസാ കോളേജ് അധ്യാപകനും ബർസാറുമായ റവ.ഡോ. ജോസഫ് പുലവേലിൽ നിര്യാതനായി. സംസ്കാരം കുറവിലങ്ങാട് പള്ളിയിൽ

  • മണ്ണറിഞ്ഞ് കൃഷിയിറക്കാൻ ബാപ്പുജി സംഘം രംഗത്ത്

    മണ്ണറിഞ്ഞ് കൃഷിയിറക്കാൻ ബാപ്പുജി സംഘം രംഗത്ത്

    കുറവിലങ്ങാട് : ബാപ്പുജി സ്വാശ്രയസംഘത്തിന്റെ നേതൃത്വത്തിൽ കൃഷിഭവന്റെയും, ജില്ലാ മണ്ണ് പരിശോധനാ കേന്ദ്രത്തിന്റയും സഹകരണത്തോടെ മണ്ണറിവ് സെമിനാർ നടത്തി. മണ്ണറിഞ്ഞ് കൃഷിയിറക്കി നൂറുമേനി വിളയിക്കാൻ ശാസ്ത്രീയ പ്രായോഗിക കൃഷിയറിവുകളാണ് നാടിന് സമ്മാനിക്കപ്പെട്ടത്.കൃഷിഭവന്റെ നേതൃത്വത്തിൽ സൗജന്യ പച്ചക്കറി വിത്തുകളുടെയും തൈകളുടെയും വിതരണവും നടത്തി. കൃഷി വകുപ്പിലെ മികച്ച പ്രവർത്തനത്തിനുള്ള സർക്കാർ തല അവാർഡ് ജേതാവായ അസിസ്റ്റന്റ് കൃഷി ഓഫീസർ സാബു ഒറ്റകണ്ടത്തിലിനെ കർഷകർ പൊന്നാടയണിയിച്ചു ആദരിച്ചു. സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ഉദ്ഘാടനം ചെയ്തു. ബാപ്പുജി സ്വാശ്രയ…

  • വീണ്ടും വിദ്യാലയത്തിലെത്തി ഓർമ്മകൾ പുതുക്കി അവർ മടങ്ങി

    വീണ്ടും വിദ്യാലയത്തിലെത്തി ഓർമ്മകൾ പുതുക്കി അവർ മടങ്ങി

    ഉഴവൂർ : കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ഒഎൽഎൽ എച്ച്എസ്എസിൽ തിരികെ സ്‌കൂളിലേക്ക് ക്യാമ്പയിൻ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.എം തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ഗീതം ആലപിച്ച് അസംബ്ലി ആരംഭിച്ചു.സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി. സ്റ്റീഫൻ യോഗത്തിന് അധ്യക്ഷത വഹിച്ചു. അംഗങ്ങളായ അഞ്ചു പി ബെന്നി, ഏലിയമ്മ കുരുവിള, സുരേഷ് വി. റ്റി, മേരിസജി, ബിൻസി അനിൽ, കുടുംബശ്രീ ചെയർപേഴ്‌സൺ മോളി രാജുകുമാർ, ഡെയ്‌സി സ്റ്റീഫൻ, തുഷാര, രതി തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഫ്‌ലാഗ് ഓഫ് നടത്തി.…

  • കുറവിലങ്ങാട് പള്ളിയിൽവിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ ഞായറാഴ്ച

    കുറവിലങ്ങാട് പള്ളിയിൽവിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ ഞായറാഴ്ച

    കുറവിലങ്ങാട്: മർത്ത്മറിയം തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ ഞായറാഴ്ച നടക്കും. തിരുനാളിന്റെ തലേദിനമായിരുന്ന ശനിയാഴ്ച കുടുക്കമറ്റം ചെറുപുഷ്പം കപ്പേളയിൽ വിശുദ്ധ കുർബാനയും തിരുകർമ്മങ്ങളും നടന്നു.ഞായറാഴ്ച നാലിന് തിരുസ്വരൂപ പ്രതിഷ്ഠ. 4.30ന് അസി.വികാരി ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തിങ്കൽ ആഘോഷമായ വിശുദ്ധ കുർബാനയർപ്പിക്കും. ആറിന് പ്രദക്ഷിണം. 7.15ന് കലാപരിപാടികൾ. കുഞ്ഞുടുപ്പുകൾ സമ്മാനിക്കാം കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കതയോടെ ഈശോയെ സ്‌നേഹിച്ച വിശുദ്ധ കൊച്ചുത്രേസ്യായെ അനുകരിച്ച് നിർധനകുട്ടികൾക്ക് സമ്മാനിക്കുന്നതിനായി പുതിയ കുഞ്ഞുടപ്പ് പള്ളിമുറ്റത്തെ കൗണ്ടറിൽ സ്വീകരിക്കും. വിശുദ്ധ കൊച്ചുത്രേസ്യായുടെ വേഷത്തിന്റെ മാത്യകയെ അനുകരിച്ച്…

  • ഉഴവൂർ കെ.ആർ നാരായണൻ ആശുപത്രിയിൽ1.15 കോടിയുടെ വികസനവുമായി ബ്ലോക്ക് പഞ്ചായത്ത്

    ഉഴവൂർ കെ.ആർ നാരായണൻ ആശുപത്രിയിൽ1.15 കോടിയുടെ വികസനവുമായി ബ്ലോക്ക് പഞ്ചായത്ത്

    ഉഴവൂർ: കെ.ആർ നാരായണൻ സ്പെഷ്യാലിറ്റി ആശുപത്രിയിൽ 1.15കോടി രൂപയുടെ വികസനം ഈ സാമ്പത്തിക വർഷം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൂർത്തീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ, വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എൻ രാമചന്ദ്രൻ എന്നിവർ അറിയിച്ചു. ആശുപത്രിയിൽ ഡയാലിസിസ് യന്ത്രങ്ങളും ക്രമീകരണങ്ങളും ഒരുക്കുന്നതിന് 30 ലക്ഷം, സിസിടിവി സ്ഥാപിക്കുന്നതിന് 10 ലക്ഷം, സൗരോർജ്ജപാനലിന് 10 ലക്ഷം, തൂമ്പൂർമൂഴി മാതൃകയിലുള്ള മാലിന്യസംസ്‌കരണത്തിന് അഞ്ച് ലക്ഷം, ആശുപത്രി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് അഞ്ച്…

  • ചിറയ്ക്കൽ കുളം ഉദ്ഘാടന പരിപാടി ജനാധിപത്യ വിരുദ്ധ പ്രവർത്തനമെന്ന് പഞ്ചായത്ത് പ്രസിഡന്റ്

    ചിറക്കൽ കുളത്തിന്റെ സമർപ്പണവും സമീപത്ത് നിർമ്മിക്കുന്ന വർക്ക്‌ഷെഡ്ഡിന്റെ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ബഹിഷ്‌കരിച്ചു. പ്രതിഷേധം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ അറിയിച്ചതായും പ്രസിഡന്റ് അറിയിച്ചു.ജനാധിപത്യവ്യവസ്ഥയിൽ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് ഭരണ ഭരണസമിതിയുടെ മഹത്വം കളങ്കപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും പ്രസിഡന്റ് അറിയിച്ചു. ഗ്രാമപഞ്ചായത്തിന്റെ ഉത്തരവാദിത്വത്തിലും ഉടമസ്ഥതയിലും നടത്തേണ്ട പരിപാടികളുടെ പിതൃത്വം ഏറ്റെടുത്ത് ഉദ്ഘാടനം നടത്തിയ ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടികളെ അപലപിക്കുകയാണെന്നും ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസ ജോസഫ്, അംഗങ്ങളായ…

  • കെ.എം മാണിയുടെ ഓർമ്മകളിൽ കോഴായിലെ ബംഗ്ലാവ് ഇനി തണൽ

    കെ.എം മാണിയുടെ ഓർമ്മകളിൽ കോഴായിലെ ബംഗ്ലാവ് ഇനി തണൽ

    കുറവിലങ്ങാട്: ബംഗ്ലാവ് സ്വന്തമായിരുന്ന കോഴായ്ക്ക് ഇനി തണൽ വിശ്രമകേന്ദ്രം. വിശ്രമകേന്ദ്രം കെ.എം മാണിയുടെ പേരിലാണ് അറിയപ്പെടുക. ജില്ലാ, ബ്ലോക്ക് പഞ്ചായത്തുകളുടെ സംയുക്തസംരംഭമായ കെ.എം മാണി സ്മാരക തണൽ വിശ്രമകേന്ദ്രത്തിന്റെ ശിലാസ്ഥാപനം ജോസ് കെ. മാണി എംപി നിർവഹിച്ചു.തോമസ് ചാഴികാടൻ എംപി അധ്യക്ഷത വഹിച്ചു. മോൻസ് ജോസഫ് എംഎൽഎ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ, ജില്ലാ പഞ്ചായത്തംഗങ്ങളായ നിർമ്മല ജിമ്മി, പി.എം മാത്യു, ജോസ് പുത്തൻകാലാ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ്, സ്റ്റാൻഡിംഗ് കമ്മിറ്റി…

  • കാരുണ്യ ആരോഗ്യ പദ്ധതിയുടെ പ്രതിസന്ധി പരിഹരിക്കണമെന്ന് യൂത്ത് ഫ്രണ്ട് -എം നിയോജകമണ്ഡലം കമ്മിറ്റി

    കാരുണ്യ ആരോഗ്യ പദ്ധതിയുടെ പ്രതിസന്ധി പരിഹരിക്കണമെന്ന് യൂത്ത് ഫ്രണ്ട് -എം നിയോജകമണ്ഡലം കമ്മിറ്റി

    കുറവിലങ്ങാട് : സംസ്ഥാനത്തെ 42 ലക്ഷം കുടുംബങ്ങൾക്ക് ആശ്വാസമായ കാരുണ്യ സുരക്ഷ ആരോഗ്യ പദ്ധതിയുടെ പ്രതിസന്ധി ഉടൻ പരിഹരിക്കണമെന്ന് യൂത്ത് ഫ്രണ്ട് -എം കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. കെ.എം മാണി ധനകാര്യ മന്ത്രിയായിരിക്കെ വിഭാവനം ചെയ്ത കാരുണ്യ പദ്ധതിയിലൂടെ അനേകമാളുകൾക്ക് ആശ്വാസമെത്തിക്കാൻ കഴിഞ്ഞതായി യോഗം വിലയിരുത്തി. ഒക്ടോബർ ഒന്നു മുതൽ കാരുണ്യ പദ്ധതിയിൽ നിന്ന് പിൻമാറാനുള്ള സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുടെ തീരുമാനം പിൻവലിക്കുവാൻ വേണ്ട നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട്…

  • കുറവിലങ്ങാട് മുക്കുപണ്ടം പണയം വച്ച് നാലരലക്ഷത്തോളം തട്ടി, യുവാവ് അറസ്റ്റിൽ

    കുറവിലങ്ങാട് മുക്കുപണ്ടം പണയം വച്ച് നാലരലക്ഷത്തോളം തട്ടി, യുവാവ് അറസ്റ്റിൽ

    കുറവിലങ്ങാട്: മുക്കുപണ്ടം പണയംവച്ച് നാലരലക്ഷത്തോളം രൂപ ബാങ്കിൽ നിന്ന് തട്ടിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഞീഴൂർ കാട്ടാമ്പാക്ക് മാണികാവ് വെട്ടുമലയിൽ അജയ് വിനീതാ (35)ണ് കുറവിലങ്ങാട് പോലീസിന്റെ പിടിയിലായത്. അജയ് പലതവണകളായി മുക്കുപണ്ടം പണയം വച്ച് നാല് ലക്ഷത്തി നാല്പത്തിയൊമ്പതിനായിരം രൂപ തട്ടിയെടുക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു. നാല് തവണകളായി 13 വളകളാണ് ഇയാൾ പണയം വച്ചത്. ബാങ്കധികൃതർക്ക് സംശയം തോന്നിയതിനെ തുടർന്ന് സ്വർണ്ണം പരിശോധിക്കുകയും ഇത് മുക്കുപണ്ടമാണെന്ന് തിരിച്ചറിയുകയായിരുന്നു. പരാതിയെ തുടർന്ന് കുറവിലങ്ങാട് പോലീസ്…

error: Content is protected !!