കുറവിലങ്ങാട് പള്ളിയിൽവിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ ഞായറാഴ്ച

കുറവിലങ്ങാട്: മർത്ത്മറിയം തീർത്ഥാടന കേന്ദ്രത്തിൽ വിശുദ്ധ കൊച്ചുത്രേസ്യായുടെ തിരുനാൾ ഞായറാഴ്ച നടക്കും. തിരുനാളിന്റെ തലേദിനമായിരുന്ന ശനിയാഴ്ച കുടുക്കമറ്റം ചെറുപുഷ്പം കപ്പേളയിൽ വിശുദ്ധ കുർബാനയും തിരുകർമ്മങ്ങളും നടന്നു.
ഞായറാഴ്ച നാലിന് തിരുസ്വരൂപ പ്രതിഷ്ഠ. 4.30ന് അസി.വികാരി ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തിങ്കൽ ആഘോഷമായ വിശുദ്ധ കുർബാനയർപ്പിക്കും. ആറിന് പ്രദക്ഷിണം. 7.15ന് കലാപരിപാടികൾ.

കുഞ്ഞുടുപ്പുകൾ സമ്മാനിക്കാം

കുഞ്ഞുങ്ങളുടെ നിഷ്‌കളങ്കതയോടെ ഈശോയെ സ്‌നേഹിച്ച വിശുദ്ധ കൊച്ചുത്രേസ്യായെ അനുകരിച്ച് നിർധനകുട്ടികൾക്ക് സമ്മാനിക്കുന്നതിനായി പുതിയ കുഞ്ഞുടപ്പ് പള്ളിമുറ്റത്തെ കൗണ്ടറിൽ സ്വീകരിക്കും. വിശുദ്ധ കൊച്ചുത്രേസ്യായുടെ വേഷത്തിന്റെ മാത്യകയെ അനുകരിച്ച് പ്രച്ഛന്നവേഷ മത്സരവും നടക്കും.
ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, അസി.വികാരി ഫാ. ഇമ്മാനുവൽ കാഞ്ഞിരത്തിങ്കൽ, സോൺ ലീഡർ റെജി പടിഞ്ഞാറേട്ട്, സോൺ സെക്രട്ടറി എത്സമ്മ ഡൊമിനിക്ക് വട്ടംകുഴി എന്നിവരുടെ നേതൃത്വത്തിലാണ് തിരുനാളിനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചത്.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!