മണ്ണറിഞ്ഞ് കൃഷിയിറക്കാൻ ബാപ്പുജി സംഘം രംഗത്ത്


കുറവിലങ്ങാട് : ബാപ്പുജി സ്വാശ്രയസംഘത്തിന്റെ നേതൃത്വത്തിൽ കൃഷിഭവന്റെയും, ജില്ലാ മണ്ണ് പരിശോധനാ കേന്ദ്രത്തിന്റയും സഹകരണത്തോടെ മണ്ണറിവ് സെമിനാർ നടത്തി. മണ്ണറിഞ്ഞ് കൃഷിയിറക്കി നൂറുമേനി വിളയിക്കാൻ ശാസ്ത്രീയ പ്രായോഗിക കൃഷിയറിവുകളാണ് നാടിന് സമ്മാനിക്കപ്പെട്ടത്.
കൃഷിഭവന്റെ നേതൃത്വത്തിൽ സൗജന്യ പച്ചക്കറി വിത്തുകളുടെയും തൈകളുടെയും വിതരണവും നടത്തി. കൃഷി വകുപ്പിലെ മികച്ച പ്രവർത്തനത്തിനുള്ള സർക്കാർ തല അവാർഡ് ജേതാവായ അസിസ്റ്റന്റ് കൃഷി ഓഫീസർ സാബു ഒറ്റകണ്ടത്തിലിനെ കർഷകർ പൊന്നാടയണിയിച്ചു ആദരിച്ചു.


സെമിനാർ പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ഉദ്ഘാടനം ചെയ്തു. ബാപ്പുജി സ്വാശ്രയ സംഘം പ്രസിഡണ്ട് കെ.ജെ ജോയി അധ്യക്ഷത വഹിച്ചു.
സൗജന്യ തൈ വിതരണത്തിൻറെ ഉദ്ഘാടനം പഞ്ചായത്തംഗം ജോയ്സ് ആശാരി പറമ്പിൽ നിർവഹിച്ചു . ജില്ലാ മണ്ണ് പരിശോധനാകേന്ദ്രം അസി.സോയിൽ കെമിസ്റ്റ് സ്‌നേഹലത മാത്യൂസ് മണ്ണ് സംരക്ഷണ സെമിനാർ നടത്തി. കൃഷി ഓഫീസർ പാർവതി ആർ. കർഷകരുമായി കൃഷിയറിവുകൾ പങ്കിട്ടു.
ചർച്ചകൾക്ക് അസിസ്റ്റൻറ് കൃഷി ഓഫീസർ സാബു ഒറ്റക്കണ്ടം നേതൃത്വം നൽകി. ബാപ്പുജി ഭാരവാഹികളായ ബോബിച്ചൻ നിധീരി ,ഷൈജു പാവുത്തിയേൽ , വിഷി കെ. വി. ,ജെയിംസ് ഈഴറേട്ട് , രാജു ആശാരിപറമ്പിൽ , ജിജോ വടക്കേടം ,ജോർജ് തോമസ് എന്നിവർ പ്രസംഗിച്ചു .പ്രദേശത്തെ കൃഷിയിടങ്ങളിലെ മണ്ണ് പരിശോധനക്കായി ഏറ്റുവാങ്ങി. കുഞ്ഞുമോൻ ഈന്തുംകുഴി ,ബെന്നി ഒറ്റക്കണ്ടം ജിബിൻ ബേബി,എബിൻ മാണി എന്നിവർ നേതൃത്വം നൽകി.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!