ചിറയ്ക്കൽ കുളം ഉദ്ഘാടന പരിപാടി ജനാധിപത്യ വിരുദ്ധ പ്രവർത്തനമെന്ന് പഞ്ചായത്ത് പ്രസിഡന്റ്


ചിറക്കൽ കുളത്തിന്റെ സമർപ്പണവും സമീപത്ത് നിർമ്മിക്കുന്ന വർക്ക്‌ഷെഡ്ഡിന്റെ ഉദ്ഘാടനവും പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ബഹിഷ്‌കരിച്ചു. പ്രതിഷേധം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റിനെ അറിയിച്ചതായും പ്രസിഡന്റ് അറിയിച്ചു.
ജനാധിപത്യവ്യവസ്ഥയിൽ തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത് ഭരണ ഭരണസമിതിയുടെ മഹത്വം കളങ്കപ്പെടുത്താൻ ആരെയും അനുവദിക്കില്ലെന്നും പ്രസിഡന്റ് അറിയിച്ചു.

ഗ്രാമപഞ്ചായത്തിന്റെ ഉത്തരവാദിത്വത്തിലും ഉടമസ്ഥതയിലും നടത്തേണ്ട പരിപാടികളുടെ പിതൃത്വം ഏറ്റെടുത്ത് ഉദ്ഘാടനം നടത്തിയ ജനാധിപത്യ വിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായ നടപടികളെ അപലപിക്കുകയാണെന്നും ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും പ്രസിഡന്റ് അറിയിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസ ജോസഫ്, അംഗങ്ങളായ ബേബി തൊണ്ടാംകുഴി, എം.എം ജോസഫ്, ജോയ്‌സ് അലക്‌സ്, ടെസ്സി സജീവ് എന്നിവരും പരിപാടികളിൽ പങ്കെടുത്തില്ല.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!