വീണ്ടും വിദ്യാലയത്തിലെത്തി ഓർമ്മകൾ പുതുക്കി അവർ മടങ്ങി

ഉഴവൂർ : കുടുംബശ്രീ സിഡിഎസിന്റെ നേതൃത്വത്തിൽ ഒഎൽഎൽ എച്ച്എസ്എസിൽ തിരികെ സ്‌കൂളിലേക്ക് ക്യാമ്പയിൻ നടത്തി. പഞ്ചായത്ത് പ്രസിഡന്റ് കെ.എം തങ്കച്ചൻ ഉദ്ഘാടനം ചെയ്തു. ഗീതം ആലപിച്ച് അസംബ്ലി ആരംഭിച്ചു.സ്ഥിരസമിതി അധ്യക്ഷൻ ജോണിസ് പി. സ്റ്റീഫൻ യോഗത്തിന് അധ്യക്ഷത വഹിച്ചു.

അംഗങ്ങളായ അഞ്ചു പി ബെന്നി, ഏലിയമ്മ കുരുവിള, സുരേഷ് വി. റ്റി, മേരിസജി, ബിൻസി അനിൽ, കുടുംബശ്രീ ചെയർപേഴ്‌സൺ മോളി രാജുകുമാർ, ഡെയ്‌സി സ്റ്റീഫൻ, തുഷാര, രതി തുടങ്ങിയവർ പ്രസംഗിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ഫ്‌ലാഗ് ഓഫ് നടത്തി. കുടുംബശ്രീ അംഗങ്ങൾക്ക് മധുരം നല്കി ക്ലാസ് മുറി യിലേക്ക് സ്വാഗതം ചെയ്തു. 9 അയൽ കൂട്ടങ്ങളിൽ നിന്ന് 82അംഗങ്ങൾ ക്ലാസിൽ പങ്കെടുത്തു. നാലോടെ ക്ലാസുകൾ അവസാനിച്ചു.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!