ഉഴവൂർ കെ.ആർ നാരായണൻ ആശുപത്രിയിൽ1.15 കോടിയുടെ വികസനവുമായി ബ്ലോക്ക് പഞ്ചായത്ത്

ഉഴവൂർ: കെ.ആർ നാരായണൻ സ്പെഷ്യാലിറ്റി ആശുപത്രിയിൽ 1.15കോടി രൂപയുടെ വികസനം ഈ സാമ്പത്തിക വർഷം ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ പൂർത്തീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ, വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.എൻ രാമചന്ദ്രൻ എന്നിവർ അറിയിച്ചു.


ആശുപത്രിയിൽ ഡയാലിസിസ് യന്ത്രങ്ങളും ക്രമീകരണങ്ങളും ഒരുക്കുന്നതിന് 30 ലക്ഷം, സിസിടിവി സ്ഥാപിക്കുന്നതിന് 10 ലക്ഷം, സൗരോർജ്ജപാനലിന് 10 ലക്ഷം, തൂമ്പൂർമൂഴി മാതൃകയിലുള്ള മാലിന്യസംസ്‌കരണത്തിന് അഞ്ച് ലക്ഷം, ആശുപത്രി പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് അഞ്ച് ലക്ഷം, ആശുപത്രി ഫ്രണ്ട് ഓഫീസ് ക്രമീകരണത്തിന് രണ്ട് ലക്ഷം, വാട്ടർ ഫിൽട്രേഷൻ യൂണിറ്റിന് 3.7 ലക്ഷം, ഇൻസിനറേറ്റർ അറ്റകുറ്റപ്പണികൾക്ക് 1.49 ലക്ഷം, ഫാർമസി സ്റ്റോർ എ.സിയാക്കുന്നതിന് രണ്ട് ലക്ഷം രൂപ എന്നിങ്ങനെയാണ് തുക അനുവദിച്ചിരിക്കുന്നതെന്ന് വൈസ്പ്രസിഡന്റ് ഡോ.സിന്ധുമോൾ ജേക്കബ് അറിയിച്ചു.
ആശുപത്രിയിൽ മരുന്ന് വാങ്ങൽ, മറ്റ് അനുദിന ആവശ്യങ്ങൾ എന്നിവയ്ക്ക് പതിവുപോലെ വേറേയും തുക നൽകിയിട്ടുണ്ട്. സാധാരണക്കാരായ രോഗികൾ എത്തുന്ന ആശുപത്രിയിൽ മതിയായ സൗകര്യങ്ങൾ ഉറപ്പാക്കാനാണ് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!