സമഗ്രമാലിന്യമുക്ത നിയോജകമണ്ഡലംകുറവിലങ്ങാട് കൺവൻഷൻ നടത്തി

മാലിന്യത്തെ മറികടക്കാൻ ജനങ്ങളും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒരുമിക്കണമെന്ന് മോൻസ് ജോസഫ് എംഎൽഎ

കുറവിലങ്ങാട്: കടുത്തുരുത്തി നിയോജകമണ്ഡലത്തെ സമഗ്ര മാലിന്യമുക്തമാക്കുന്നതിനുള്ള പദ്ധതികൾ സജീവമാക്കി. മാലിന്യമുക്തം നവകേരളം ക്യാമ്പയിന്റെയും സമഗ്ര കാർഷിക വികസന പദ്ധതിയുടെയും ഭാഗമായി പഞ്ചായത്ത് കൺവൻഷൻ നടത്തി.
മോൻസ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അധ്യക്ഷത വഹിച്ചു.
ശുചിത്വമിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ ജോസ്, കൃഷി ഓഫീസർ ആർ. പാർവ്വതി എന്നിവർ വിശകലനം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് അൽഫോൻസ ജോസഫ്, സെക്രട്ടറി എൻ. പ്രദീപ് , വിവിധ വകുപ്പ് മേധാവികൾ, എൻഎസ്എസ് , എൻസിസി പ്രോഗ്രാം ഓഫീസർമാർ, ജനപ്രതിനിധികൾ എന്നിവർ പ്രസംഗിച്ചു.

സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ സന്ധ്യ സജികുമാർ, ടെസി സജീവ്, എംഎൻ രമേശൻ, പഞ്ചായത്ത് അംഗങ്ങളായ വിനു കുര്യൻ, ഡാർളി ജോജി, കമലാസനൻ ഇ.കെ., ജോയിസ് അലക്സ്, ലതിക സാജു, രമാ രാജു, ബിജു ജോസഫ്, ബേബി തൊണ്ടാംകുഴി, എം.എം ജോസഫ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ വിവിധ വകുപ്പ് മേധാവികൾ ഹരിത കർമ്മ സേന അംഗങ്ങൾ, ആശാ വർക്കർമാർ, അംഗൻവാടി പ്രവർത്തകർ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, തൊഴിലാളി സംഘടനകൾ പ്രതിനിധികൾ, വ്യാപാരിവ്യവസായി സംഘടന പ്രതിനിധികൾ, സ്‌കൂൾ പി.റ്റി.എ. കമ്മിറ്റി അംഗങ്ങൾ, അദ്ധ്യാപക പ്രതിനിധികൾ, കർഷക സംഘടനകൾ, പെൻഷൻ സംഘടനയുടെ പ്രതിനിധികൾ, യുവജന സംഘടനകൾ, കുടുംബശ്രീ പ്രവർത്തകർ ആരോഗ്യ പ്രവർത്തകർ, കർഷക സ്വാശ്രയ സംഘം പ്രതിനിധികൾ, സർവ്വീസ് സംഘടനകൾ, റെസിഡൻസ് അസോസിയേഷനുകൾ, ഗ്രന്ഥശാല സംഘം പ്രവർത്തകർ, എസ് സി പ്രമോട്ടർ, കൃഷി ഡിപ്പാർട്ട്മെന്റിലെ ഉദ്യോഗസ്ഥർ, സമൂഹത്തിന്റെ വിവിധ തലത്തിലുള്ള വ്യക്തികൾ പരിപാടിയിൽ പങ്കെടുത്തു. പ്രസിഡന്റ് മിനി മത്തായി മാലിന്യ മുക്ത നവകേരളം പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!