കുറവിലങ്ങാട് സ്ഥാനാർത്ഥികൾ ഇനിയും നിറഞ്ഞില്ലഘടകകക്ഷികൾ ആരോപണ പ്രത്യാരോപണങ്ങളിലും.

0
102

കുറവിലങ്ങാട്: പഞ്ചായത്തിൽ സ്ഥാനാർത്ഥികൾ ഇനിയും പൂർണ്ണമായില്ല. പല വാർഡുകളിലും സ്ഥാനാർത്ഥികളുടെ ചിത്രം ഇനിയും തെളിയാനുണ്ട്. മുൻവർഷങ്ങളെ അപേക്ഷിച്ച് തണുപ്പൻ പ്രതികരണമാണ് കാണുന്നത്.
രാഷ്ട്രീയമലക്കം മറിച്ചിലുകളും ഇക്കുറി സാധാരണമായിട്ടുണ്ട്. മുന്നണി ബന്ധങ്ങൾ മറികടന്ന് എതിർചേരിയിലെത്തി മത്സരിക്കുന്നവരും പഞ്ചായത്തിലുണ്ട്.
പ്രസിഡന്റ് സ്ഥാനം ജനറലായതിനാൽ ജനറൽ സീറ്റുകളിലെല്ലാം പുരുഷന്മാരായിരിക്കാൻ പാർട്ടികൾ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്.


ഇടതുമുന്നണിയിൽ ഒരു സീറ്റ് സംബന്ധിച്ച് ഘടകകക്ഷികൾ തമ്മിലുയർന്നിട്ടുള്ള അസ്വാര്യസങ്ങൾ ബ്ലോക്ക് ഡിവിഷനിലേക്കും വ്യാപിക്കുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഇതിനെ മുന്നണി നേതൃത്വം കൈകാര്യം ചെയ്യുമെന്ന കാഴ്ചപ്പാടിലാണ് സാധാരണ പ്രവർത്തകർ.
ഇടതുവലത് മുന്നണികൾക്കും ബിജെപിക്കുമെതിരെ ഒരു വാർഡിൽ സ്വതന്ത്രസാന്നിധ്യവും ശ്രദ്ധിക്കപ്പെടുന്നുണ്ട്. ഇവിടുത്തെ മുന്നണി സ്ഥാനാർത്ഥികളെ ചൊല്ലി പാർട്ടികൾക്കുള്ളിൽ ആരോപണ പ്രത്യാരോപണങ്ങൾ ഉയരുന്നുണ്ട്.
സ്ഥാനാർത്ഥി നിർണയത്തെചൊല്ലി യുഡിഎഫിൽ ഘടകകക്ഷി നേതാവ് സ്ഥാനമൊഴിയുന്നിടംവരെയെത്തിയിട്ടുണ്ട് അസ്വസ്ഥതകൾ.

LEAVE A REPLY

Please enter your comment!
Please enter your name here