സ്ഥാനാർത്ഥിനിർണയത്തെ ചൊല്ലി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് രാജിക്കത്ത് നൽകി.

0
73

രാജി സ്വീകരിച്ചില്ലെന്ന് ബിജു മൂലങ്കുഴ

കുറവിലങ്ങാട്: മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണയത്തിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ബിജു മൂലങ്കുഴ ഡിസിസി പ്രസിഡന്റിന് രാജിക്കത്ത് നൽകി. രാജി ജില്ലാ പ്രസിഡന്റ് സ്വീകരിച്ചില്ലെന്നും ബിജു പറയുന്നു.
കെപിസിസി പുറപ്പെടുവിച്ച സർക്കുലറിന് വിരുദ്ധമായി കോർ കമ്മിറ്റി രൂപീകരിച്ചു. കോർ കമ്മിറ്റിയിലെ അഞ്ചുപേരുടെ വിയോജിപ്പ് മറികടന്ന് സ്ഥാനാർത്ഥിയെ ഏകപക്ഷീയമായി തീരുമാനിച്ചു. എന്നീ പരാതികളാണ് രാജിക്കത്തിൽ പ്രസിഡന്റ് പറഞ്ഞിട്ടുണ്ട്. കഴിഞ്ഞനാളുകളിൽ ഏൽക്കേണ്ടി വന്ന അവഹേളനങ്ങളിൽ പ്രതിഷേധിച്ചുമാണ് രാജി സമർപ്പിക്കുന്നതെന്നും വ്യക്തമാക്കിയിട്ടുണ്ട്. രാജിക്കത്തിന്റെ പകർപ്പ് കെപിസിസി പ്രസിഡന്റിനും ബ്ലോക്ക് പ്രസിഡന്റിനും നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here