കുറവിലങ്ങാട് ഇനി ഒരുമാസത്തോളം തിരുനാളുകൾ

0
221

പത്താംതിയതി തിരുനാളിന് 19ന് കൊടിയേറും
സഭൈക്യവാരം ഫെബ്രുവരി രണ്ടുമുതൽ എട്ടുവരെ
ചരിത്രപ്രസിദ്ധമായ കപ്പൽപ്രദക്ഷിണം ഫെബ്രുവരി 11ന്

കുറവിലങ്ങാട്: മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ മധ്യസ്ഥം തേടിയുള്ള പത്താംതിയതി തിരുനാളിന് 19ന് കൊടിയേറും. തുടർന്ന് ദേശത്തിരുനാളുകൾ. ദൈവമാതാവിന്റെ പ്രഥമ പ്രത്യക്ഷീകരണത്താൽ ഭുവനപ്രസിദ്ധമായ കുറവിലങ്ങാട് മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ദേവാലയത്തിൽ ഇതോടെ തിരുനാളുകൾക്ക് തുടക്കമാകും.
ദേശതിരുനാളുകൾ 26ന് സമാപിക്കും. 20ന് വിശുദ്ധ അൽഫോൻസാ സോൺ, 21ന് വിശുദ്ധ കൊച്ചുത്രേസ്യാ, 22ന് സാന്തോം, 23ന് സെന്റ് ജോസഫ് സോണുകളിലാണ് തിരുനാൾ. 24ന് വിദ്യാഭ്യാസസ്ഥാപനങ്ങളിൽ നിന്നും വ്യാപാരസ്ഥാപനങ്ങളിൽ നിന്നും കഴുന്ന് പ്രദക്ഷിണങ്ങൾ. 25, 26 തിയതികൾ പത്താതിയതി തിരുനാൾ.
പത്താംതിയതി തിരുനാളിനെ തുടർന്ന് പകലോമറ്റം തറവാട് പള്ളിയിൽ സഭൈക്യവാരവും അർക്കദിയാക്കോന്മാരുടെ ശ്രാദ്ധവും നടത്തും. സഭൈക്യവാരത്തിന്റെ സമാപനത്തോടെ മൂന്ന് നോമ്പ് തിരുനാളിലേക്ക് നാട് പ്രവേശിക്കും.
സഭൈക്യവാരാചരണത്തിന് ഫെബ്രുവരി രണ്ടിന് കൊടിയേറും. എട്ടിന് അർക്കദിയാക്കോന്മാരുടെ ശ്രാദ്ധത്തോടെ സമാപനമാകും. ഫെബ്രുവരി ഒൻപതിന് മൂന്ന് നോമ്പ് തിരുനാളിന് കൊടിയേറും. 11നാണ് പ്രസിദ്ധമായ കപ്പൽ പ്രദക്ഷിണം.
തിരുനാളിനുള്ള ഒരുക്കൾ വൈദികരുടേയും പള്ളിയോഗാംഗങ്ങളുടേയും നേതൃത്വത്തിൽ പൂർത്തീകരിച്ചുവരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here