കുറവിലങ്ങാട് : കോഴാ തുറുവേലിക്കുന്നേൽ പരേതനായ ചാക്കോച്ചന്റെ ഭാര്യ മേരി ചാക്കോ (കുട്ടിയമ്മ-87) അന്തരിച്ചു. സംസ്‌കാര ശുശ്രൂഷകൾ വെള്ളിയാഴ്ച മൂന്നിന് വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്‌കോപ്പൽ മർത്ത് മറിയം ആർച്ച്ഡീക്കൻ തീർഥാടന ദേവാലയത്തിൽ.
പരേത കോഴാ ചൂരിക്കപ്രായിൽ കുടുംബാംഗമാണ്.
മക്കൾ : സണ്ണി, മറിയമ്മ, ലിസി, കുഞ്ഞുമോൾ, മിനി, റെസി.
മരുമക്കൾ : ലിസി വലിയകണ്ടത്തിൽ (ഇലഞ്ഞി ), അഗസ്റ്റിൻ മംഗലത്ത് (എറണാകുളം), ജോർജ് കുര്യൻ പേഴുംകാട്ടിൽ (കൂട്ടിക്കൽ), സുനിൽ മാത്യു മൂങ്ങാമാക്കൽ (ആനിക്കാട്), എബി തോമസ് പാലമറ്റം (വെമ്പള്ളി), പരേതനായ ജോയി മണ്ണാശ്ശേരിൽ (വൈക്കം).