മികവിൽ ഹാട്രിക്കുമായി മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്

മികച്ച തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയ സ്വരാജ് ട്രോഫിയിൽ മൂന്നാം തവണയും മുത്തമിട്ട് മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത്. 2020-23 വർഷം ജില്ലയിലെ രണ്ടാം സ്ഥാനവും 2021-22 സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനവും നേടിയ മരങ്ങാട്ടുപിള്ളി 2022-23 വർഷം സംസ്ഥാനതലത്തിൽ വീണ്ടും മൂന്നാം സ്ഥാനം നേടിക്കൊണ്ടാണ് ഹാട്രിക് നേട്ടം കരസ്ഥമാക്കിയത്

കാർഷിക മേഖലയായ മരങ്ങാട്ടുപിള്ളി കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന് പ്രഥമ പരിഗണന നൽകി നിരവധി പദ്ധതികൾ നടപ്പിലാക്കുകയുണ്ടായി. സ്ത്രീകൾക്കും കുട്ടികൾക്കും ഇടയിൽ കൃഷിയോടുള്ള ആഭിമുഖ്യം വർദ്ധിപ്പിക്കുന്നതിന് പ്രത്യേകം താല്പര്യമെടുത്തു. കാർഷിക മേഖലയിൽ ഗ്രാമപഞ്ചായത്തിന്റെ ഇടപെടലുകളുടെ പരോക്ഷ നേട്ടമെന്നോണം കൃഷി, മൃഗസംരക്ഷണം, ക്ഷീര മേഖലകളിൽ ഗ്രാമപഞ്ചായത്തിൽ നിന്നും നിരവധി പേർക്ക് സംസ്ഥാന ദേശീയ പുരസ്‌കാരങ്ങൾ ലഭിക്കുകയുണ്ടായി ജനപ്രതിനിധികൾക്ക് സ്വയം മുന്നോട്ടു ഇറങ്ങി നെൽകൃഷിയും പൂകൃഷിയും ഒക്കെ നടത്തിയത് മരങ്ങാട്ടുപിള്ളിയുടെ മാത്രം പ്രത്യേകതയായിരുന്നു കഴിഞ്ഞ വർഷം നടത്തിയ മരങ്ങാട്ടുപിള്ളി ഫെസ്റ്റ് ഏറെ ജനശ്രദ്ധ ആകർഷിച്ചതായിരുന്നു.

ആരോഗ്യമേഖലയിൽ മരങ്ങാട്ടുപള്ളി പഞ്ചായത്ത് നടത്തിയ ഇടപെടലുകൾ ഏറെ ശ്രദ്ധേയമായിരുന്നു ആയുർവേദ ആശുപത്രിക്ക് NABH ആക്രഡിറ്റേഷൻ കിട്ടിയതും മികവിനുള്ള അംഗീകാരമായി. ആയുർവേദ ആശുപത്രി വഴി നടപ്പിലാക്കുന്ന യോഗ പരിശീലനം ജീവിതശൈലി രോഗങ്ങളെ നിയന്ത്രിക്കുന്നതിന് വലിയൊരു അളവ് വരെ സഹായകരമാണ് തൈറോയ്ഡ് ക്യാൻസർ രോഗ പരിശോധന ക്യാമ്പുകളും ഏറെ ഫലപ്രദമായി നടപ്പിലാക്കി. ഭിന്നശേഷി ശിശു വയോജന സൗഹൃദമായ നിരവധി പദ്ധതികൾ മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്ത് ഏറ്റെടുത്തു സ്‌പോർട്‌സിനെ ആയുധമാക്കി നടപ്പിലാക്കിയ ‘SAY NO TO DRUGS, YES TO SPORTS’ പദ്ധതികൾ ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് ഊർജ്ജം ഏകുകയും ലോകകപ്പ് ഫുട്‌ബോൾ ആവേശം യുവാക്കളിൽ നിറക്കുകയും ഉണ്ടായി. പരിസ്ഥിതി മാലിന്യ സംസ്‌കരണം മേഖലകളിൽ വിദ്യാർഥികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ പ്രവർത്തനങ്ങൾ ജനശ്രദ്ധ ആകർഷിച്ചു. ‘CATCH THEM YOUNG’ എന്ന് പേരിട്ട് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചുകൊണ്ട് റോഡ് സൗന്ദര്യവൽക്കരണം പ്രശ്‌നോത്തരി ചിത്രരചന തുടങ്ങിയ പ്രചരണ പരിപാടികൾ നടപ്പിലാക്കി. സംരഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനും നവ സംരഭകർക്ക് ആത്മവിശ്വാസമേകുന്നതിനും വ്യവസായ, ബാങ്കിംഗ്, വിദഗ്ധരെ പങ്കെടുപ്പിച്ചുകൊണ്ട് നിരവധി പരിപാടികൾ സംഘടിപ്പിക്കുകയുണ്ടായി.

ജന സൗഹൃദ തദ്ദേശസ്ഥാപനം എന്ന ലക്ഷ്യത്തോടെ സദ്ഭരണം ലക്ഷ്യമിട്ട് ഗ്രാമപഞ്ചായത്ത് നടത്തിയ പ്രവർത്തനങ്ങൾ സംസ്ഥാന അംഗീകാരം ലഭ്യമാക്കുകയുണ്ടായി ഭാഗമായി സംസ്ഥാനത്തെ ഏറ്റവും മികച്ച ഗ്രാമപഞ്ചായത്ത് ആയി മരങ്ങാട്ടുപള്ളി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. 2022-23 വർഷം സംസ്ഥാനത്തെ ഏറ്റവും മികച്ച ഭിന്നശേഷി ജീവനക്കാരനുള്ള പുരസ്‌കാരം ഗ്രാമപഞ്ചായത്തിലെ സീനിയർ ക്ലർക്ക് പി.എ പ്രമോദിന് ലഭിച്ചതും വലിയ അംഗീകാരമായി.

ഭരണസമിതിയുടെയും ജീവനക്കാരുടെയും ഒത്തൊരുമയോടെയുള്ള പ്രവർത്തനം നിർണ്ണായകമായി. മരങ്ങാട്ടുപിള്ളിയുടെ സാധ്യതകൾ തിരിച്ചറിഞ്ഞ് വികസന പ്രവർത്തനങ്ങൾ ചിട്ടപ്പെടുത്തിയതും പൗരസമൂഹം ഈ പ്രവർത്തനങ്ങൾ ഏറ്റെടുത്തതും നേട്ടങ്ങൾക്ക് കാരണമായി.

                                            - ബെൽജി ഇമ്മാനുവൽ, പ്രസിഡന്റ്

തുടർച്ചയായി മികവ് നിലനിർത്താനാകുന്നത് ഏറെ അഭിമാനകരമാണ്. ജനസൗഹൃദ പ്രാദേശിക സർക്കാർ, സുസ്ഥിര വികസനം എന്നിവ മുൻനിർത്തി പദ്ധതികൾ ആവിഷ്‌കരിച്ചു. സദഭരണത്തിനായി ഇ-ഗവേണൻസിന്റെ സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തി വരുന്നു.

                                           - ശ്രീകുമാർ എസ് കൈമൾ, സെക്രട്ടറി

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!