
കുറവിലങ്ങാട്: കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള സാമ്പത്തിക നിലപാട്, വിലക്കയറ്റം, കർഷകദ്രോഹ നയങ്ങൾ എന്നിവയ്‌ക്കെതിരെ സി പിഎം കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റിയുടെ അഭിമുഖ്യത്തിൽ കുറവിലങ്ങാട് ധർണ്ണ നടത്തി. സിപിഎം കോട്ടയം ജില്ലാ സെക്രട്ടേറിയേറ്റ് അംഗം അഡ്വ. പി. കെ ഹരികുമാർ ഉദ്ഘാടനം ചെയ്തു കുറവിലങ്ങാട് ബസ്റ്റാൻഡിൽ നടന്ന ധർണ്ണയിൽ നിയോജക മണ്ഡലം സെക്രട്ടറി പി. വി സുനിൽ അധ്യക്ഷത വഹിച്ചു.

ജില്ലാ സെക്രട്ടേറിയേറ്റ് അംഗം സി. ജെ ജോസഫ്, ജില്ലാക്കമ്മറ്റിയംഗങ്ങളായ വി. ബി ബിനു, സജേഷ് ശശി, ഏരിയാ സെക്രട്ടറി കെ. ജയകൃഷ്ണൻ, സദാനന്ദശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു.





