പുസ്തകക്കൂട്ടൊരുക്കി ദേവമാതാ അക്ഷരങ്ങളെ പ്രണയിച്ച് കൗമാരം

0
182

കുറവിലങ്ങാട്: കൗമാരത്തിന് വായനയുടെ ലോകം തുറന്നിട്ട് കലാലയം. ദേവമാതാ കോളജ് മലയാളവിഭാഗമാണ് പുസ്തകോത്സവത്തിലൂടെ വിദ്യാർത്ഥികൾക്ക് വായനയുടെ വലിയ വാതായനം തുറന്ന് നൽകിയിട്ടുള്ളത്. നൂറുകണക്കിന് പുസ്തകങ്ങളെ നേരിൽ കാണുന്നതിനൊപ്പം വാങ്ങി സ്വന്തമാക്കാനും അവസരം നൽകിയിട്ടുണ്ട്.


സാഹിത്യ പ്രവർത്തക സഹകരണസംഘം , നാഷണൽ ബുക്ക് സ്റ്റാൾ എന്നിവയുമായി സഹകരിച്ചാണ് പുസ്തകോത്സവം. പൊതുജനങ്ങൾക്കും സ്റ്റാൾ സന്ദർശിക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
പുസ്തകോത്സവം പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു ഉദ്ഘാടനം ചെയ്തു. കോർഡിനേറ്റർ ഡോ. സിജി ചാക്കോ, ഡോ.ജോബിൻ ജോസ്, ഡോ. ആൻസി സെബാസ്റ്റിയൻ, ഡോ. അമൽ വി. തങ്കച്ചൻ തുടങ്ങിയവർ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here