കുറവിലങ്ങാടെത്തുന്ന ഗതാഗതമന്ത്രിയറിയണംകുറവിലങ്ങാടിന് കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്റർ വേണം

കുറവിലങ്ങാട്: നാടിന്റെ പ്രാധാന്യവും ഗതാഗത അവസരങ്ങളും കണക്കിലെടുത്ത് കുറവിലങ്ങാട് കെഎസ്ആർടിസി ഓപ്പറേറ്റിംഗ് സെന്റർ അനുവദിക്കണമെന്ന് ആവശ്യം ശക്തമായി. കെഎസ്ആർടിസി സ്റ്റേഷൻമാസ്റ്റർ ഓഫീസടക്കം പ്രവർത്തിച്ചിരുന്ന സ്ഥലമെന്ന പരിഗണന നാടിന് നൽകണമെന്നാണ് ആവശ്യം ഉയരുന്നത്. ഇത് നവകേരളസദസുമായി എത്തുന്ന മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികൾക്ക് മുന്നിൽ ഉന്നയിക്കാനാണ് നാടിന്റെ നീക്കം.


എം.സി റോഡിൽ കോട്ടയത്തിനും മുവാറ്റുപുഴയ്ക്കുമിടയിലുള്ള പ്രധാനകേന്ദ്രമെന്ന പ്രത്യേകത കുറവിലങ്ങാടിനുണ്ട്. ഈ പ്രദേശത്ത് ഏറ്റുമാനൂരിനും കൂത്താട്ടുകുളത്തും കെഎസ്ആർടിസിയുടെ സേവനങ്ങൾ ലഭ്യമാക്കുന്നുമുണ്ട്. സ്റ്റേഷൻമാസ്റ്റർ ഓഫീസ് പ്രവർത്തിച്ചിരുന്നസമയത്ത് വിദ്യാർത്ഥികളുടെ കൺസെഷൻ കാർഡടക്കം ഇവിടെ ലഭിച്ചിരുന്നു. ആയിരക്കണക്കിന് വിദ്യാർത്ഥികൾ ഇപ്പോൾ വൈക്കം, പാലാ, കോട്ടയം എന്നീസ്‌റ്റേഷനുകളെയാണ് ആശ്രയിക്കുന്നത്.
കുറവിലങ്ങാട് പള്ളി സംഭാവന ചെയ്ത സ്ഥലവും ഇവിടെ കെഎസ്ആർടിസിയ്ക്ക് സ്വന്തമായുണ്ട്. കെഎസ്ആർടിസി സീറ്റ് ബുക്കിംഗ് സൗകര്യമടക്കം പുതിയ ഓഫീസ് ലഭിച്ചാൽ നാടിന് ലഭ്യമാകും.
ഓപ്പറേറ്റിംഗ് സെന്റർ ലഭിച്ചാൽ ഗതാഗതതിരക്ക് പരിഗണിച്ച് സേവനങ്ങൾ ക്രമീകരിക്കാനാകും. പ്രമുഖതീർത്ഥാടന കേന്ദ്രം, സയൻസ് സിറ്റി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിലെത്തുന്ന അനേകരുടെ യാത്രാസൗകര്യം ഉറപ്പാക്കാനും ഇതിലൂടെ കഴിയും.

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!