കുര്യനാട് സെന്റ് ആൻസ് ട്രോഫി ഇക്കുറിഗിരിദീപത്തിനും സെന്റ് ആൻസിനും സേക്രട്ട് ഹാർട്ടിനും

കുര്യനാട് : സെന്റ.് ആൻസ് എവർ റോളിംഗ് ട്രോഫിക്കു വേണ്ടിയുള്ള ഇരുപത്തിരണ്ടാമത് ഇന്റർ സ്‌കൂൾ ബാസ്‌ക്കറ്റ് ബോൾ ടൂർണമെന്റ് സീനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ കോട്ടയം ഗിരിദീപം ബഥനി സ്‌കൂൾ ചാമ്പ്യന്മാരായി. ഫൈനലിൽ ആതിഥേയരായ കുര്യനാട് സെന്റ് ആൻസിനെയാണ് കോട്ടയം ഗിരിദീപം ജേതാക്കളായത്. ജൂണിയർ ആൺകുട്ടികളുടെ ഫൈനലിൽ ചങ്ങനാശേരി എ.കെ.എം സ്‌കൂളിനെ പരാജയപ്പെടുത്തി കുര്യനാട് സെന്റ് ആൻസ് സ്‌കൂളും പെൺകുട്ടികളുടെ മത്സരത്തിൽ കൊരട്ടി ലിറ്റിൽ ഫ്‌ളവർ സ്‌കൂളിനെ പരാജയപ്പെടുത്തി തേവര സേക്രട്ട് ഹാർട്ട് സ്‌കൂളും വിജയികളായി.

സമാപനസമ്മേളനത്തിൽ കോർപ്പറേറ്റ് മാനേജർ ഫാ. ബാസ്റ്റിൻ മംഗലത്തിൽ സി.എം.ഐ യുടെ അധ്യക്ഷതയിൽ ചേർന്ന സമാപനസമ്മേളനത്തിൽ മരങ്ങാട്ടുപിള്ളി പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവേൽ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ജാൻസി ടോജോ, മരങ്ങാട്ടുപിള്ളി ഗ്രാമപഞ്ചായത്തംഗം സാബു തെങ്ങുംപള്ളിൽ, പി.റ്റി.എ. പ്രസിഡന്റ് ജോസ് തോമസ്, പ്രിൻസിപ്പൽ ഫാ. തോമസ് ജോസഫ്, വൈസ് പ്രിൻസിപ്പൽ അഷ വി. ജോസഫ് , സ്റ്റാഫ് പ്രതിനിധി സുമി അഗസ്റ്റിൻ, സ്‌പോർട്‌സ് സെക്രട്ടറി ടെസിയ ലിസ് സാം തുടങ്ങിയവർ പ്രസംഗിച്ചു.


by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!