തലയാറ്റുപിള്ളിയുടെ കാനനക്ഷേത്രത്തിലേക്ക്സംസ്ഥാനസർക്കാരിന്റെ വനമിത്രപുരസ്‌കാരം

കുറവിലങ്ങാട്: ജൈവവൈവിധ്യങ്ങളാൽ സമ്പന്നമായ കാനനക്ഷേത്രത്തിലേക്ക് സംസ്ഥാനസർക്കാരിന്റെ വനമിത്രപുരസ്‌കാരം. കുറിച്ചിത്താനം തലയാറ്റുംപിള്ളി ടി.എൻ പരമേശ്വരൻ നമ്പൂതിരി (അനിയൻ) ഒരുക്കിയ കാനനക്ഷേത്രത്തിനാണ് ജില്ലയിലെ വനമിത്രപുരസ്‌കാരം ഇക്കുറി ലഭിച്ചത്. 25000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
ഔഷധസസ്യങ്ങളാലും നക്ഷത്രവനത്താലും സമ്പന്നമായ കാനനക്ഷേത്രത്തിലേക്ക് ഗവേഷകരടക്കമുള്ളവർ പഠനത്തിനായി എത്തുന്നതിനിടയിലാണ് അവാർഡ് എത്തിയത്.
വനം വകുപ്പിന്റെ ഈ അവാർഡ് വലിയ ബഹുമതിയായി കാണുന്നതായി അനിയൻ തലയാറ്റുംപിള്ളി പറഞ്ഞു.


by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!