Tag: BK vision

  • ഡിബിന്‍ ഡൊമിനിക്ക് എസ്എംവൈഎം പാലാ രൂപത ജനറല്‍ സെക്രട്ടറി, മെറിന്‍ തോമസ് ട്രഷറര്‍

    ഡിബിന്‍ ഡൊമിനിക്ക് എസ്എംവൈഎം പാലാ രൂപത ജനറല്‍ സെക്രട്ടറി, മെറിന്‍ തോമസ് ട്രഷറര്‍

    കുറവിലങ്ങാട്: സീറോമലബാര്‍ സഭയുടെ യുവജനപ്രസ്ഥാനമായ എസ്എംവൈഎം പാലാ രൂപത ജനറല്‍ സെക്രട്ടറിയായി കുറവിലങ്ങാട് ഇടവകാംഗം ഡിബിന്‍ ഡൊമിനിക്ക് വാഴപറമ്പിലിനെയും രൂപതാ ട്രഷറായി കുറവിലങ്ങാട് ഇടവകാംഗം മെറിന്‍ തോമസ് പൊയ്യാനിയേയും തെരഞ്ഞെടുത്തു. കുറവിലങ്ങാട് യൂണിറ്റ് മുന്‍പ്രസിഡന്റായിരുന്നു മെറിന്‍ തോമസ്. 2022 വര്‍ഷത്തെ ഭാരവാഹികളുടെ തെരഞ്ഞെടുപ്പാണ് നടത്തിയത്.മറ്റ് ഭാരവാഹികള്‍: ജോസഫ് കിണറ്റുകര (ചേറ്റുതോട് ) പ്രസിഡന്റ്, റിന്റു റെജി (പ്ലാശനാല്‍) – വൈസ് പ്രസിഡന്റ്, എഡ്വിന്‍ ജോസ് (കീഴൂര്‍ ) ഡെപ്യൂട്ടി പ്രസിഡന്റ്, ടോണി ജോസഫ് കവിയില്‍ (ഉള്ളനാട്) –…

  • കോഴാ ജംഗ്ഷനില്‍ ബസ് വേയും കാത്തിരിപ്പ് കേന്ദ്രവും നടപടികളുമായി മോന്‍സ് ജോസഫ് എംഎല്‍എ

    കോഴാ ജംഗ്ഷനില്‍ ബസ് വേയും കാത്തിരിപ്പ് കേന്ദ്രവും നടപടികളുമായി മോന്‍സ് ജോസഫ് എംഎല്‍എ

    കുറവിലങ്ങാട്: സയന്‍സ് സിറ്റിയുടെ വരവോടെ ശ്രദ്ധനേടുന്ന കോഴായില്‍ പുത്തന്‍ വികസനപദ്ധതികള്‍ക്ക് സാധ്യതകള്‍ തെളിയുന്നു. കോഴാ ജംഗ്ഷനില്‍ ബസ് വേ, പാലാ റോഡില്‍ ബസ് കാത്തിരിപ്പ് കേന്ദ്രം, ഓട്ടോ പാര്‍ക്കിംഗ് കേന്ദ്രം എന്നിവ യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികളുമായി മോന്‍സ് ജോസഫ് എംഎല്‍എ രംഗത്തിറങ്ങി.എം.സി റോഡ് വികസനത്തിനായി ഏറ്റവും വീതിയില്‍ സ്ഥലം ഏറ്റെടുത്ത പ്രദേശങ്ങളിലൊന്ന് കോഴാ ജംഗ്ഷന്‍ മുതല്‍ സെന്റ് ജോസഫ് കപ്പേളവരെയുള്ള ഭാഗമായിരുന്നു. സംസ്ഥാന സീഡ്ഫാമിന്റെ പാടമാണ് ഇവിടെ ഏറ്റെടുത്തത്. സ്ഥലം ലഭ്യമാക്കിയെങ്കിലും റോഡ് റീടാറിംഗ് നടത്തിയതൊഴിച്ചാല്‍ കാര്യമായി ഇവിടെ…

  • കോഴായില്‍ 22 ലക്ഷത്തിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതി വരുന്നു

    കോഴായില്‍ 22 ലക്ഷത്തിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതി വരുന്നു

    കുറവിലങ്ങാട്: എം.സി റോഡില്‍ യാത്രചെയ്യുന്നവര്‍ക്ക് വിശ്രമത്തിനും ചെറിയ വിനോദത്തിനും അവസരമൊരുക്കാന്‍ കോഴാ തയ്യാറാകുന്നു. സയന്‍സ് സിറ്റിയുടെ പ്രവേശന മേഖലകണക്കെയുള്ള കോഴായില്‍ പുത്തന്‍ പദ്ധതി ഒരുങ്ങുന്നത് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ്. സംസ്ഥാന സര്‍ക്കാരിന്റെ ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കോഴായില്‍ ജംഗ്ഷനുസമീപമായി ക്രമീകരണമൊരുക്കുന്നത്.യാത്രക്കാര്‍ക്കായി ശൗചാലയവും അനുബന്ധക്രമീകരണങ്ങളുമാണ് പ്രധാനമായി ഒരുക്കുന്നത്. ഇതിനോടനുബന്ധിച്ച് അത്യാവശ്യ വിനോദ സൗകര്യങ്ങളും വിശ്രമകേന്ദ്രവും പൂന്തോട്ടവും ഒരുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി പറഞ്ഞു.എം.സി റോഡ് വികസനത്തിന്റെ ഭാഗമായി കെഎസ്ടിപി സംസ്ഥാന സീഡ്ഫാമില്‍ നിന്ന് ഏറ്റെടുത്ത…

  • മജീഷ്യന്‍ ബെന്‍ ജില്ലാ സെക്രട്ടറി

    മജീഷ്യന്‍ ബെന്‍ ജില്ലാ സെക്രട്ടറി

    കുറവിലങ്ങാട്: മലയാളി മജീഷ്യന്‍സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറിയായി ബെന്‍ കുറവിലങ്ങാടിനെ തെരഞ്ഞെടുത്തു. ഷാജി കോട്ടയമാണ് ജില്ലാ പ്രസിഡന്റ്.മറ്റു ഭാരവാഹികള്‍. രാജു അമലഗിരി (വൈസ് പ്രസിഡന്റ് ), ജയദേവ് കോട്ടയം (ജോയിന്റ് സെക്രട്ടറി ) ഷാജി സൂര്യ (ട്രഷറര്‍ ).വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെ ആഘോഷങ്ങളില്‍ മജിഷ്യന്മാര്‍ക്കുകൂടി പ്രോഗ്രാമുകള്‍ ലഭ്യമാക്കുവാന്‍ നടപടി സ്വീകരിക്കണമെന്നും കൊറോണക്കാലത്തു ദുരിതത്തിലായ മാന്ത്രികര്‍ക്ക് സഹായധനം പ്രഖ്യാപിക്കണമെന്നും ജില്ലാ സമ്മേളനം സര്‍ക്കാരിനോട് അവശപ്പെട്ടു. സമ്മേളനം പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി ഉദ്ഘാടനം ചെയ്തു.

  • കോതനല്ലൂര്‍- ഓണംതുരുത്ത്- ആനമല- കുറുമുള്ളൂര്‍-മുണ്ടുവേലിപടി-പാറേമാക്കില്‍-കാരാടി റോഡിന് 2.096 കോടി

    കോതനല്ലൂര്‍- ഓണംതുരുത്ത്- ആനമല- കുറുമുള്ളൂര്‍-മുണ്ടുവേലിപടി-പാറേമാക്കില്‍-കാരാടി റോഡിന് 2.096 കോടി

    കുറവിലങ്ങാട് : കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമ സടക് യോജനയില്‍ (പി. എം. ജി. എസ്. വൈ) ഉള്‍പ്പെടുത്തി 3.58 കിലോമീറ്റര് നീളത്തില്‍ അതിരമ്പുഴ/കാണക്കാരി പഞ്ചായത്തിലൂടെ കടന്നു പോകുന്ന കോതനല്ലൂര്‍- ഓണംതുരുത്ത്- ആനമല- കുറുമുള്ളൂര്‍-മുണ്ടുവേലിപടി-പാറേമാക്കില്‍-കാരാടി റോഡിന് 2.096 കോടി രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി തോമസ് ചാഴികാടന്‍ എം. പി അറിയിച്ചു. നിര്‍മാണ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്നും എംപി പറഞ്ഞു.

  • കടപ്ലാമറ്റം പരിയത്താനത്തുപാറ-തൈക്കാട്ടുചിറ-വെമ്പള്ളി വയലാ റോഡിന് 1.965 കോടി രൂപ

    കടപ്ലാമറ്റം പരിയത്താനത്തുപാറ-തൈക്കാട്ടുചിറ-വെമ്പള്ളി വയലാ റോഡിന് 1.965 കോടി രൂപ

    കുറവിലങ്ങാട് : കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമ സടക് യോജനയില്‍ (പി. എം. ജി. എസ്. വൈ) ഉള്‍പ്പെടുത്തി 3.62 കിലോമീറ്റര് നീളത്തില്‍ കടപ്ലാമറ്റം പഞ്ചായത്തിലൂടെ കടന്നു പോകുന്ന പരിയത്താനത്തുപാറ-തൈക്കാട്ടുചിറ-വെമ്പള്ളി വയലാ റോഡിന് 1.965 കോടി രൂപയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി തോമസ് ചാഴികാടന്‍ എം. പി അറിയിച്ചു. നിര്‍മാണ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്നും എംപി പറഞ്ഞു.

  • മോനിപ്പള്ളി-പയസ്മൗണ്ട്-മുത്തോലപുരം-കപ്പുകാല റോഡിന് മൂന്നേകാല്‍ കോടി

    മോനിപ്പള്ളി-പയസ്മൗണ്ട്-മുത്തോലപുരം-കപ്പുകാല റോഡിന് മൂന്നേകാല്‍ കോടി

    കുറവിലങ്ങാട് : കേന്ദ്രാവിഷ്‌കൃത പദ്ധതിയായ പ്രധാനമന്ത്രി ഗ്രാമ സടക് യോജനയില്‍ (പി. എം. ജി. എസ്. വൈ) ഉള്‍പ്പെടുത്തി 5.08 കിലോമീറ്റര് നീളത്തില്‍ ഉഴവൂര്‍ പഞ്ചായത്തിലൂടെ കടന്നു പോകുന്ന മോനിപ്പള്ളി-പയസ്മൗണ്ട്-മുത്തോലപുരം-കപ്പുകാല റോഡിന് 3.275 കോടിയുടെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായതായി തോമസ് ചാഴികാടന്‍ എം. പി അറിയിച്ചു. നിര്‍മാണ ജോലികള്‍ ഉടന്‍ ആരംഭിക്കുമെന്നും എംപി പറഞ്ഞു. 3.62 കിലോമീറ്റര് നീളത്തില്‍ കടപ്ലാമറ്റം പഞ്ചായത്തിലൂടെ കടന്നു പോകുന്ന പരിയത്താനത്തുപാറ-തൈക്കാട്ടുചിറ-വെമ്പള്ളി വയലാ റോഡിന് 1.965 കോടി രൂപയുടെയും, 3.58 കിലോമീറ്റര് നീളത്തില്‍…

  • ഉഴവൂര്‍ സഹകരണബാങ്ക് സെക്രട്ടറി രമേശ് എസ് നായര്‍ക്ക് അവാര്‍ഡ്

    ഉഴവൂര്‍ സഹകരണബാങ്ക് സെക്രട്ടറി രമേശ് എസ് നായര്‍ക്ക് അവാര്‍ഡ്

    ഉഴവൂര്‍: മീനച്ചില്‍ താലൂക്കിലെ മികച്ച സഹകരണ ജീവനക്കാരനായി ഉഴവൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സെക്രട്ടറി രമേശ് എസ് നായരെ തെരഞ്ഞെടുത്തു. മീനച്ചില്‍ താലൂക്ക് കോ-ഓപ്പറേറ്റീവ്എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.ഉഴവൂര്‍ സഹകരണ ബാങ്കില്‍ വിവിധ തസ്തികകളിലെ 30 വര്‍ഷത്തെ ആത്മാര്‍ത്ഥ സേവനങ്ങളിലൂടെ ബാങ്കിന്റെ പുരോഗതിക്കായി നല്‍കിയ സംഭാനകള്‍ കണക്കാക്കിയാണ് നിലവില്‍ 4 വര്‍ഷമായി സെക്രട്ടറിയായിപ്രവര്‍ത്തിച്ചു വരുന്ന രമേശ് എസ് നായരെ അവാര്‍ഡിനായി തെരഞ്ഞെടുത്തത്. ശനിയാഴ്ച്ച സംഘം പ്രസിഡന്റ്തുഷാര്‍ അലക്‌സിന്റെ അദ്ധ്യക്ഷതയില്‍ കൂടുന്ന വാര്‍ഷിക പൊതുയോഗത്തോടനുബന്ധിച്ചുള്ളഅവാര്‍ഡ്ദാന യാത്രയയപ്പ്…

  • കടപ്പൂരിൽ കുറുവാ സംഘമെന്നു കരുതി പിടികൂടിയയാൾ ഇതരസംസ്ഥാന തൊഴിലാളിയെന്ന്

    കടപ്പൂരിൽ കുറുവാ സംഘമെന്നു കരുതി പിടികൂടിയയാൾ ഇതരസംസ്ഥാന തൊഴിലാളിയെന്ന്

    കുറവിലങ്ങാട്: കുറുവാസംഘാംഗമെന്നു സംശയിച്ചു നാട്ടുകാർ കടപ്പൂരിൽനിന്നും പിടികൂടി പൊലീസിൽ ഏൽപ്പിച്ച യുവാവിനെ പൊലീസ് ചോദ്യം ചെയ്തശേഷം വിട്ടയച്ചു. തിരുനൽവേലി സ്വദേശി സ്വാമിയെന്നു പേരുള്ള ഇയാൾ കെട്ടിടനിർമ്മാണതൊഴിലാളിയാണെന്നും ജോലിതേടി എത്തിയതാണെന്നും പോലീസ് കണ്ടെത്തി. കട്ടച്ചിറയിൽ നിർമ്മാണത്തിലിരിക്കുന്ന പെട്രോൾപമ്പിനുമുന്നിൽ ഓടനിർമ്മാണജോലിയിൽ കഴിഞ്ഞ നാലുദിവസമായി ഏർപ്പെട്ടിരുന്നതായയും മനസിലാക്കിയിട്ടുണ്ട്. തുടർന്ന് ഇയാളെ ജോലിക്കുനിയോഗിച്ച കരാറുകാരനെ വിളിച്ചുവരുത്തി അവർക്കൊപ്പം പറഞ്ഞയച്ചതായി പൊലീസ് പറഞ്ഞു.

  • കേന്ദ്ര പദ്ധതി ചടങ്ങുകളിൽ എംഎൽഎയെ പങ്കെടുപ്പിയ്ക്കുന്നില്ലെന്ന് യുഡിഎഫ്.

    കേന്ദ്ര പദ്ധതി ചടങ്ങുകളിൽ എംഎൽഎയെ പങ്കെടുപ്പിയ്ക്കുന്നില്ലെന്ന് യുഡിഎഫ്.

    . കുറവിലങ്ങാട്: കേന്ദ്ര സർക്കാർ ഫണ്ട് നൽകി ഭിന്നശേഷിക്കാരായ വ്യക്തികൾക്ക് വേണ്ടി ആവിഷ്ക്കരിച്ചിരിക്കുന്ന കേന്ദ്ര പദ്ധതിയുടെ ഉദ്ഘാടന ചടങ്ങുകൾ കടുത്തുരുത്തി നിയോജക മണ്ഡലത്തിൽ നടത്തിയതിൽ സ്ഥലം എംഎൽഎ അഡ്വ. മോൻസ് ജോസഫിനെ ഉൾപ്പെടുത്താതെ മന:പൂർവ്വമായി ഒഴിവാക്കിയ കോട്ടയം പാർലമെന്റ് മണ്ഡലം എം.പിയുടെയും ഒരു വിഭാഗം ഉദ്യോഗസ്ഥരുടെയും ജനാധിപത്യ വിരുദ്ധ നടപടിയിൽ യുഡിഎഫ് കടുത്തുരുത്തി നിയോജക മണ്ഡലം കമ്മറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ഇതിനെതിരെ കേന്ദ്ര – സംസ്ഥാന സർക്കാർ തലത്തിൽ രേഖാമൂലം പരാതി ഉന്നയിക്കുമെന്ന് യുഡിഎഫ് നിയോജക…

  • ഉഴവൂർ ബ്ലോക്കിൽ 123 ഭിന്നശേഷിക്കാർക്ക് സഹായഉപകരണങ്ങൾ നൽകും

    ഉഴവൂർ ബ്ലോക്കിൽ 123 ഭിന്നശേഷിക്കാർക്ക് സഹായഉപകരണങ്ങൾ നൽകും

                കുറവിലങ്ങാട്: കോട്ടയം പാർലമെന്റ് മണ്ഡലത്തിലെ മുഴുവൻ പഞ്ചായത്തുകളിലെയും ഭിന്നശേഷിക്കാർക്ക് സൌജന്യമായി ചലനസഹായി/ഉപകരണങ്ങളും വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുവാനുള്ള ഉഴവൂർ ബ്ലോക്കിലെ ക്യാമ്പിന്റെ ഉദ്ഘാടനംകുറവിലങ്ങാട് സെന്റ് മേരീസ് പാരീഷ് ഹാളിൽ തോമസ് ചാഴികാടൻ എം.പി  നിർവ്വഹിച്ചു.             40 ശതമാനമോ അതിൽ കൂടുതലോ ഭിന്നശേഷി ഉണ്ടെന്ന സർട്ടിഫിക്കറ്റ് ഉള്ളവരും, ബി പി.എൽ /എ.പി.എൽ വിഭാഗത്തിൽ പെട്ടവരും പ്രതിമാസ വരുമാനം  15000/- രൂപയിൽ താഴെ ഉള്ളവരുമായ 150 ഓളം ഗുണഭോക്താക്കൾ ക്യാമ്പിൽ പങ്കെടുത്തു.123…

error: Content is protected !!