കുറവിലങ്ങാട് 19കാരന്റെ കൊലപാതകത്തിലെ പ്രതികൾക്ക് ജീവപര്യന്തം

കുറവിലങ്ങാട്: വിവാഹനശ്ചയത്തിന്റെ ആഘോഷവുമായി ബന്ധപ്പെട്ട പന്തൽ നിർമ്മാണത്തിനെത്തിയവർ തമ്മിലുണ്ടായ വാക്കേറ്റത്തെതുടർന്ന് 19കാരൻ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട ്‌പേർക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. വിവാഹവീട്ടിലെത്തിയ സംഘം ലോഡ്ജിൽ താമസിക്കുന്നതിനിടയിലുണ്ടായ വാക്ക് തർക്കത്തെതുടർന്ന് കൊലപാതകമുണ്ടായതായാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
ആലപ്പുഴ തുമ്പോളി സ്വദേശി മിഥുൻ (18) കൊല്ലപ്പെട്ട സംഭവത്തിലാണ് പാലാ അഡിഷണൽ സെഷൻസ് കോടതിയുടെ വിധി. കൊട്ടാരക്കര സ്വദേശി ജയകൃഷ്ണൻ, വടക്കൻ പറവൂർ സ്വദേശി മധുസൂദൻ എന്നിവരെയാണ് ജീവപര്യന്തം തടവിനും 50,000 രൂപ പിഴയൊടുക്കാനും കോടിതി വിധിച്ചത്.
2014 ആഗസ്റ്റ് 31ന് രാത്രി എട്ടിനായിരുന്നു കേസിന് ആസ്പദമായ സംഭവം. കുറവിലങ്ങാട് വിവാഹനിശ്ചയത്തിന് പന്തലൊരുക്കാൻ എത്തിയതായിരുന്നു സംഘം. ഇവർക്ക് താമസത്തിനായി ലോഡ്ജ് ഏർപ്പാടാക്കി നൽകിയിരുന്നു. വാക്കേറ്റത്തെ തുടർന്ന് മിഥുന് കുത്തേൽക്കുകയും കോട്ടയം മെഡിക്കൽ കോളജ ്ആശുപത്രിയിലേക്കുള്ള വഴിമധ്യേ മരണം സംഭവിക്കുകയുമായിരുന്നുവെന്നാണ് കേസ്. കുറവിലങ്ങാട് എസ്‌ഐയായിരുന്ന കെ.എൻ ഷാജിമോൻ രജിസ്റ്റർ ചെയ്ത കേസിൽ ഏറ്റുമാനൂർ സിഐ ആയിരുന്ന എൻ. എം ജോയി മാത്യുവാണ് കേസ് അന്വേഷിച്ച് കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനുവേണ്ടി അഡ്വ.ക്കേറ്റ് ജയ്‌മോൻ പി. ജോസ് ഹാജരായി.


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!