ഉഴവൂർ ഗ്രാമപഞ്ചായത്തും ശാന്തിഗിരി ആശ്രമവും സംയുക്തമായി മുൻ രാഷ്‌ട്രപതി കെ ആർ നാരായണന്റെ ജന്മനാട്ടിൽ അദ്ദേഹത്തിന്റെ ചരമവാർഷികദിനാചരണം സംഘടിപ്പിച്ചു. കടുത്തുരുത്തി എം എൽ എ മോൻസ് ജോസഫ് അധ്യക്ഷത വഹിച്ച യോഗം കോട്ടയം എം പി തോമസ് ചാഴികാടൻ ഉദ്ഘടനം ചെയ്തു. ശാന്തിഗിരി ആശ്രമം കോട്ടയം ജില്ല മേധാവി അർച്ചിത് സ്വാമി മുഖ്യാതിഥിയായി . ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ് ജോണിസ് പി സ്റ്റീഫൻ സ്വാഗതം ആശംസിച്ചു.
ജില്ല പഞ്ചായത്ത് പ്രസിഡന്റ് പി എം മാത്യു, മരങ്ങാട്ടുപള്ളി പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവേൽ, ബ്ലോക്ക് വൈസ് പ്രസിഡന്റ് ഡോ. സിന്ധുമോൾ ജേക്കബ്, ബ്ലോക്ക് മെമ്പർ പി എൻ രാമചന്ദ്രൻ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് റിനി വിൽസൺ, വാർഡ് മെമ്പർ ബിൻസി അനിൽ, പഞ്ചായത്ത് അംഗങ്ങൾ, വിവിധ രാഷ്ട്രിയ സംഘടന പ്രതിനിധികൾ, ശാന്തിഗിരി ആശ്രമം ജീവനക്കാർ ഡോ അനുകമ്പ ജനനി, ഡോ ജയൻ എന്നിവർ സംസാരിച്ചു.കെ ആർ നാരായണന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷമായിരുന്നു യോഗം. ആരംഭിച്ചത്.