തെളിനീരൊഴുകും നവകേരളം കുറവിലങ്ങാട് ജലനടത്തം


കുറവിലങ്ങാട്: സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന തെളിനീരൊഴുകും നവകേരളം എന്ന പദ്ധതിയുടെ ഭാഗമായി നടത്തുന്ന ജലനടത്തം പരിപാടിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി നിർവ്വഹിച്ചു. കേരള സംസ്ഥാനത്തെ മുഴുവൻ ജലാശയങ്ങളേയും മാലിന്യ മുക്തമായും വൃത്തിയായും സംരക്ഷിക്കുന്നതിന് ജനകീയ പങ്കാളിത്തത്തോടെ ശുചിത്വമിഷന്റെയും നവകേരള മിഷന്റെയും സഹകരണത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് തെളിനീരൊഴുകും പദ്ധതി. ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ ടെസ്സി സജീവിന്റെ അദ്ധ്യക്ഷതിയിൽ ചേർന്ന യോഗത്തിൽ പഞ്ചയത്ത് അംഗങ്ങളായ ജോയിസ് അലക്സ്, ബേബി തൊണ്ടാംകുഴി, ജോസഫ് എം.എം., അക്രഡിറ്റഡ് എഞ്ചിനീയർ റോസിലി ജോസഫ് ഓവർസിയർ സുരേഷ് കുമാർ എം.വി., ഡോ.റ്റി.റ്റി.മൈക്കിൾ, ഹരിതകർമ്മ സേനാംഗങ്ങളായ സൈനമ്മ മാത്യു, കുഞ്ഞുമോൾ സജി, ലൗലി ജോൺ (തൊഴിലുറപ്പ് മേറ്റ്), ഷാജി പുതിയിടം എന്നിവർ പ്രസംഗിച്ചു. അസിസ്റ്റന്റ് എഞ്ചിനീയർ സുമിത സുകുമാരൻ പദ്ധതി വിശദീകരണം നടത്തി.


Posted

in

by

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!