വാഹനാപകടം: കുറവിലങ്ങാട് പഞ്ചായത്ത് പ്രസിഡൻറ് അടക്കം ആറു പേർക്ക് പരിക്ക്

കുറവിലങ്ങാട്: ജംഗ്ഷന് സമീപം എം സി റോഡിലുണ്ടായ വാഹനാപകടത്തിൽ ആറുപേർക്ക് പരുക്കേറ്റു. പഞ്ചായത്ത് പ്രസിഡൻ്റ് മിനി മത്തായി, ഭർത്താവ് യു.ഡി. മത്തായി എന്നിവർ പരിക്കേറ്റവരിൽ ഉൾപ്പെടുന്നു . .ഒരു കാർ, മൂന്ന് ഓട്ടോറിക്ഷകൾ, ഒരു സ്കൂട്ടർ എന്നിവയാണ് അപകടത്തിൽപ്പെട്ടത്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുകയായിരുന്നു പഞ്ചായത്ത് പ്രസിഡൻറ് മിനി മത്തായിയും ഭർത്താവ് യു. ഡി മത്തായിയും. ഇവരെ മുട്ടുചിറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. .ആരുടേയും പരുക്ക് ഗുരുതരമല്ല


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!