Tag: MARANGATTUPILLY

  • മരങ്ങാട്ടുപിള്ളി കാർഷികോത്സവത്തിന് സ്വാഗതസംഘമായി

    മരങ്ങാട്ടുപിള്ളി കാർഷികോത്സവത്തിന് സ്വാഗതസംഘമായി

    മരങ്ങാട്ടുപിള്ളി: ഓഗസ്റ്റ് 16, 17 തീയതികളിൽ നടത്തുന്ന കാർഷികോത്സവം – കാർഷികോത്സവ് 2023 ന്റെ നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരിച്ചു. യോഗം മരങ്ങാട്ടുപിള്ളി കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എം.എം. തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം പി.എം.മാത്യു മുഖ്യ പ്രഭാഷണം നടത്തി.വൈസ് പ്രസിഡന്റ് നിർമല ദിവാകരൻ സ്വാഗതവും കൃഷി ഓഫീസർ ഡെന്നീസ് ജോർജ് നന്ദിയും പറഞ്ഞു.ഗ്രാമപഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും മൃഗസംരക്ഷണവകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ…

  • ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തായി മരങ്ങാട്ടുപിള്ളി

    ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തായി മരങ്ങാട്ടുപിള്ളി

    കുറവിലങ്ങാട്: കോട്ടയം ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തായി മരങ്ങാട്ടുപിള്ളി തെരഞ്ഞെടുക്കപ്പെട്ടു. 2020-21 വര്‍ഷത്തേക്കാണ് അവാര്‍ഡ്. മരങ്ങാട്ടുപിള്ളിയില്‍ ആന്‍സമ്മ സാബുവിന്റേയും ബെല്‍ജി ഇമ്മാനുവലിന്റേയും നേതൃത്വത്തിലുള്ള സമിതിയായിരുന്നു ഈ സമയത്ത് ഭരണം. അവാര്‍ഡ് കാലയളവില്‍ പദ്ധതി വിഹിതം എല്ലാ മേഖലയിലും 100% ചെലവഴിച്ചു. ലൈഫ് ഭവന പദ്ധതി കരാര്‍ വച്ച ടഇ/ടഠ കുടുംബങ്ങളുടെ വീടുകള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിച്ചു. ഉറവിട മാലിന്യ സംസ്‌കരണത്തിനായി വീടുകളില്‍ മാലിന്യ സംസ്‌കരണ ഉപാധികള്‍ (ബയോബിന്‍, ബക്കറ്റ് കമ്പോസ്റ്റ്, കിച്ചന്‍ ബിന്‍) നല്‍കി. ജൈവ മാലിന്യ സംസ്‌കരണത്തിനായി…

  • പച്ചക്കറി കൃഷിയില്‍ മരങ്ങാട്ടുപിള്ളിക്ക് ജില്ലയില്‍ നാല് ഒന്നാംസ്ഥാനം

    പച്ചക്കറി കൃഷിയില്‍ മരങ്ങാട്ടുപിള്ളിക്ക് ജില്ലയില്‍ നാല് ഒന്നാംസ്ഥാനം

    കുറവിലങ്ങാട്: പച്ചക്കറി കൃഷിയില്‍ നാല് ഒന്നാംസ്ഥാനമടക്കം ആറ് അവാര്‍ഡുകള്‍ മരങ്ങാട്ടുപിള്ളിക്ക്. ജില്ലയിലെ മികച്ച കൃഷി അസിസ്റ്റന്റ്, മികച്ച കര്‍ഷക വിദ്യാര്‍ത്ഥി, മികച്ച കര്‍ഷകന്‍, മികച്ച ക്ലസ്റ്റര്‍ എന്നീ ഒന്നാംസ്ഥാനങ്ങളാണ് മരങ്ങാട്ടുപിള്ളി നേടിയത്. മികച്ച വിദ്യാലയം, മികച്ച അധ്യാപിക എന്നീ അവാര്‍ഡുകളും മരങ്ങാട്ടുപിള്ളിക്കാണ്.മരങ്ങാട്ടുപിള്ളി കൃഷി ഭവനിലെ കൃഷി അസിസ്റ്റന്റ് ഓഫീസര്‍ കെ.ജി മായയാണ് മികച്ച കൃഷി അസിസ്റ്റന്റ് ഓഫീസര്‍. മികച്ച പച്ചക്കറി കർഷകൻ കുറിച്ചിത്താനം പൂതക്കാനാൽ ഷാജി ജോസഫാണ് . മികച്ച കർഷക വിദ്യാര്‍ത്ഥികളില്‍ ഒന്നാമന്‍ കുറിച്ചിത്താനം എസ്.കെ.വി…

  • 20 കിലോ വേപ്പിന്‍പിണ്ണാക്കും 10 കിലോ നീറ്റുകക്കയും കുരുമുളക് കര്‍ഷകര്‍ക്ക്

    മരങ്ങാട്ടുപിള്ളി : കുരുമുളക് കൃഷി വ്യാപന പദ്ധതിപ്രകാരം മരങ്ങാട്ടുപിള്ളി കൃഷിഭവന്‍റെ കീഴിലുള്ള കുരുമുളക് വികസന സമിതി മുഖേന, ഗുണഭോക്തൃ ലിസ്റ്റില്‍ പേരുള്ള അംഗങ്ങള്‍ക്ക് 20 കിലോ വേപ്പിന്‍പിണ്ണാക്കും 10 കിലോ നീറ്റുകക്കയും വീതം ലഭിക്കുന്നതാണ്. സമിതിയിലെ അംഗങ്ങള്‍ ഗുണഭോക്തൃ വിഹിതവും തന്‍വര്‍ഷത്തെ കരം അടച്ച രസീതും സഹിതം മരങ്ങാട്ടുപിള്ളി എക്കോ ഷോപ്പില്‍ 31-12-2021-ല്‍ എത്തി നേരിട്ടു കെെപ്പറ്റാവുന്നതാണ്.

error: Content is protected !!