മരങ്ങാട്ടുപിള്ളി: ഓഗസ്റ്റ് 16, 17 തീയതികളിൽ നടത്തുന്ന കാർഷികോത്സവം – കാർഷികോത്സവ് 2023 ന്റെ നടത്തിപ്പിനായുള്ള സ്വാഗത സംഘം രൂപീകരിച്ചു. യോഗം മരങ്ങാട്ടുപിള്ളി കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ് എം.എം. തോമസ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവേലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പഞ്ചായത്ത് അംഗം പി.എം.മാത്യു മുഖ്യ പ്രഭാഷണം നടത്തി.
വൈസ് പ്രസിഡന്റ് നിർമല ദിവാകരൻ സ്വാഗതവും കൃഷി ഓഫീസർ ഡെന്നീസ് ജോർജ് നന്ദിയും പറഞ്ഞു.
ഗ്രാമപഞ്ചായത്തിന്റെയും കൃഷി വകുപ്പിന്റെയും മൃഗസംരക്ഷണവകുപ്പിന്റെയും ആഭിമുഖ്യത്തിൽ നടന്ന യോഗത്തിൽ ഗ്രാമപഞ്ചായത്ത് മെമ്പർമാർ , ഉദ്യോഗസ്ഥർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ സഹകാരികൾ , കർഷകർ, ആരോഗ്യ, കുടുംബക്ഷേമ യൂണിറ്റ് പ്രതിനിധികൾ, വ്യാപാരികൾ, വിവിധ ഡിപ്പാർട്ട്‌മെന്റ് പ്രതിനിധികൾ, രാഷ്ട്രീയ, മത, സാമുദായിക സംഘടനാ നേതാക്കൾ, കുടുംബശ്രീ പ്രതിനിധികൾ, ആശാ വർക്കർമാർ, ICDS പ്രതിനിധികൾ, ഹരിത കർമസേന തുടങ്ങി വിവിധ മേഖലകളിൽ നിന്നുള്ളവരെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു
മരങ്ങാട്ടുപിള്ളി കാർഷികോത്സവത്തിന് സ്വാഗതസംഘമായി
by
Tags:
Leave a Reply