പച്ചക്കറി കൃഷിയില്‍ മരങ്ങാട്ടുപിള്ളിക്ക് ജില്ലയില്‍ നാല് ഒന്നാംസ്ഥാനം

കുറവിലങ്ങാട്: പച്ചക്കറി കൃഷിയില്‍ നാല് ഒന്നാംസ്ഥാനമടക്കം ആറ് അവാര്‍ഡുകള്‍ മരങ്ങാട്ടുപിള്ളിക്ക്. ജില്ലയിലെ മികച്ച കൃഷി അസിസ്റ്റന്റ്, മികച്ച കര്‍ഷക വിദ്യാര്‍ത്ഥി, മികച്ച കര്‍ഷകന്‍, മികച്ച ക്ലസ്റ്റര്‍ എന്നീ ഒന്നാംസ്ഥാനങ്ങളാണ് മരങ്ങാട്ടുപിള്ളി നേടിയത്. മികച്ച വിദ്യാലയം, മികച്ച അധ്യാപിക എന്നീ അവാര്‍ഡുകളും മരങ്ങാട്ടുപിള്ളിക്കാണ്.
മരങ്ങാട്ടുപിള്ളി കൃഷി ഭവനിലെ കൃഷി അസിസ്റ്റന്റ് ഓഫീസര്‍ കെ.ജി മായയാണ് മികച്ച കൃഷി അസിസ്റ്റന്റ് ഓഫീസര്‍. മികച്ച പച്ചക്കറി കർഷകൻ കുറിച്ചിത്താനം പൂതക്കാനാൽ ഷാജി ജോസഫാണ് . മികച്ച കർഷക വിദ്യാര്‍ത്ഥികളില്‍ ഒന്നാമന്‍ കുറിച്ചിത്താനം എസ്.കെ.വി സ്‌കൂളിലെ ഹരിനാരായണന്‍ കെ. പാറപ്പനാലാണ്. മണ്ണയ്ക്കനാട് പ്രതീക്ഷ കർഷക സംഘം മികച്ച ക്ലസ്റ്ററിനുള്ള അവാർഡ്‌ നേടി.
മികച്ച വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മൂന്നാംസ്ഥാനം മണ്ണയ്ക്കനാട് ഒഎല്‍സി ബധിര വിദ്യാലയത്തിലാണ്. ഈ സ്‌കൂളിലെ സിസ്റ്റര്‍. ബെറ്റിമോള്‍ തോമസിനാണ് മികച്ച അധ്യാപികയ്ക്കുള്ള രണ്ടാംസ്ഥാനം.


by

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!