ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തായി മരങ്ങാട്ടുപിള്ളി

കുറവിലങ്ങാട്: കോട്ടയം ജില്ലയിലെ മികച്ച രണ്ടാമത്തെ പഞ്ചായത്തായി മരങ്ങാട്ടുപിള്ളി തെരഞ്ഞെടുക്കപ്പെട്ടു. 2020-21 വര്‍ഷത്തേക്കാണ് അവാര്‍ഡ്. മരങ്ങാട്ടുപിള്ളിയില്‍ ആന്‍സമ്മ സാബുവിന്റേയും ബെല്‍ജി ഇമ്മാനുവലിന്റേയും നേതൃത്വത്തിലുള്ള സമിതിയായിരുന്നു ഈ സമയത്ത് ഭരണം.


അവാര്‍ഡ് കാലയളവില്‍ പദ്ധതി വിഹിതം എല്ലാ മേഖലയിലും 100% ചെലവഴിച്ചു. ലൈഫ് ഭവന പദ്ധതി കരാര്‍ വച്ച ടഇ/ടഠ കുടുംബങ്ങളുടെ വീടുകള്‍ പൂര്‍ത്തിയാക്കുവാന്‍ സാധിച്ചു. ഉറവിട മാലിന്യ സംസ്‌കരണത്തിനായി വീടുകളില്‍ മാലിന്യ സംസ്‌കരണ ഉപാധികള്‍ (ബയോബിന്‍, ബക്കറ്റ് കമ്പോസ്റ്റ്, കിച്ചന്‍ ബിന്‍) നല്‍കി. ജൈവ മാലിന്യ സംസ്‌കരണത്തിനായി മരങ്ങാട്ടുപിള്ളി എസ്.സി കമ്മ്യൂണിറ്റി ഹാളിന് സമീപം, തുമ്പൂര്‍മൂഴി മോഡല്‍ എയറോബിക് കമ്പോസ്റ്റ് യൂണിറ്റ് സ്ഥാപിച്ചു. സ്‌കൂള്‍ വിദ്യാര്‍ത്ഥികളില്‍ മാലിന്യം തരംതിരിച്ച് ശേഖരിക്കുന്നതിന്റെ പ്രാധാന്യം ബോദ്ധ്യപ്പെടുത്തുന്നതിനായി കളക്ടേഴ്‌സ്@സ്‌കൂള്‍ പദ്ധതി പ്രകാരം 4 ബിന്നുകള്‍ വീതം എല്ലാ ഗവ/എയ്‌ഡെഡ് സ്‌കൂളുകളിലും നല്‍കി . ലൈഫ് ഭവന പദ്ധതി മൂന്നാം ഘട്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട അര്‍ഹരായ എല്ലാ ഭൂരഹിത ഭവന രഹിതര്‍ക്കും ഭൂമി വാങ്ങി നല്‍കാന്‍ സാധിച്ചു.


വനിത സൗഹൃദ ടോയ്‌ലറ്റ് – ടാക്‌സി സ്റ്റാന്‍ഡ്, വസ്തുനികുതി കളക്ഷന്‍ 97.45%, വലിയതോട് ക്ലീനിംഗ്,
ജനകീയ ഹോട്ടല്‍, പൊതുജനങ്ങള്‍ക്ക് മികവാര്‍ന്ന സേവനം ലക്ഷ്യമിട്ട് വിന്ന്യസിച്ച ILGMS സോഫ്ട് വെയര്‍ പ്രവര്‍ത്തനം ആരംഭിച്ച ജില്ലയിലെ ആദ്യ പഞ്ചായത്തുകളില്‍ ഒന്ന്, ILGMS പ്രകാരം വാര്‍ഷിക ധനകാര്യ പത്രിക സമര്‍പ്പിച്ച ജില്ലയിലെ ആദ്യ പഞ്ചായത്ത്. കൃഷി, മൃഗസംരക്ഷണ മേഖലയില്‍ സ്തുത്യര്‍ഹ നേട്ടങ്ങള്‍, ജൈവകൃഷി, പരിസ്ഥിതി മേഖലകളില്‍ നിരവധി വ്യക്തിഗത പുരസ്‌കാരങ്ങള്‍.
കോവിഡ് പ്രതിരോധ പ്രവര്‍ത്തനള്‍, ആയുര്‍ രക്ഷാക്ലിനിക്ക് എന്നിവ ഏറെ നേട്ടമായെന്ന് പഞ്ചായത്ത് മുന്‍പ്രസിഡന്റ് ആന്‍സമ്മ സാബു പറഞ്ഞു. ജനപ്രതിനിധികളുടേയും നിര്‍വഹണ ഉദ്യോഗസ്ഥരുടേയും കൂട്ടായ പരിശ്രമമാണ് പഞ്ചായത്തിനെ അവാര്‍ഡിലേക്ക് നയിച്ചതെന്നും ഇത് ഭരണസമിതിയുടെ ജനകീയമുന്നേറ്റത്തിനുള്ള അംഗീകാരമാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ബെല്‍ജി ഇമ്മാനുവല്‍ പറയുന്നു.


by

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!