ദത്ത് ഗ്രാമ പ്രഖ്യാപനവും എൽഇഡി ബൾബുകളുടെ വിതരണവും

0
1


കുറവിലങ്ങാട് ദേവമാതാ കോളേജ് എൻഎസ്എസ് യൂണിറ്റ് ദത്ത് ഗ്രാമമായി കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് ഏറ്റെടുത്തു. ദത്തു ഗ്രാമ പ്രഖ്യാപനവും എൽ.ഇ.ഡി ബൾബുകളുടെ വിതരണവും മൂന്നിന് 10 ന് പഞ്ചായത്ത് ഒന്നാം വാർഡിലെ സാംസ്കാരിക നിലയത്തിൽ നടത്തും.

കുറവിലങ്ങാട് ഗ്രാമ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പർ വിനു വലിയകണ്ടം അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ ദേവമാതാ കോളേജ് പ്രിൻസിപ്പൽ ഡോ സുനിൽ. സി.മാത്യു ദത്തു ഗ്രാമ പ്രഖ്യാപനം നിർവഹിക്കും.സ്വയം തൊഴിൽ പദ്ധതിയിലൂടെ പരിശീലനം സിദ്ധിച്ച ദേവമാതാ കോളേജ് എൻഎസ്എസ് യൂണിറ്റ് അംഗങ്ങൾ നിർമ്മിച്ച ബൾബുകളുടെ സൗജന്യ വിതരണവും നടത്തപ്പെടും.ഒന്നാം വാർഡ് കോളനിയിലെ കുടുംബങ്ങൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക എന്ന് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here