രശ്മി ഇടത്തിനാലിന് കേരള കോൺഗ്രസിൻ്റെ ആദരവ്

0
104

കുറവിലങ്ങാട്: കേന്ദ്ര സർക്കാർ ഇന്ത്യയിലെ മികച്ച ക്ഷീര കർഷകർക്ക് നൽകുന്ന ഗോപാൽ രത്ന അവാർഡ് കേരളത്തിൽ നിന്ന് ആദ്യമായി ലഭിച്ച രശ്മി സണ്ണി ഇടത്തനാലിനെ കേരളാ കോൺഗ്രസ് മരങ്ങാട്ടുപള്ളി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുമോദിച്ചു.
കേരളാ കോൺഗ്രസ് എക്സിക്യൂട്ടീവ് ചെയർമാൻ അഡ്വ. മോൻസ് ജോസഫ് എംഎൽഎ അവാർഡ് ജേതാവ് രശ്മി സണ്ണിയെ പൊന്നാടയണിച്ചും പുരസ്കാരം നൽകിയും ചടങ്ങ് ഉദ്ഘാടനം ചെയ്തു.
മരങ്ങാട്ടുപള്ളി മണ്ഡലം പ്രസിഡന്റ് ജോയി ഇടത്തനാൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ പാർട്ടി നേതാക്കളായ ഇ.ജെ അഗസ്തി, ജയിൻ ജി. തുണ്ടത്തിൽ, എ.ജെ സാബു മണ്ണയ്ക്കനാട്, സോജൻ വള്ളിപ്പാലം, എൽസി കെ.ജോൺ, ജോർജ്കുട്ടി മറ്റത്തിൽ, നോബിൾ ആരംപുളിക്കൽ, സുനിൽ കിഴക്കേക്കൂറ്റ്, കുമാരി ഹരിഗീത, ഇ.ജെ ജോൺ, ബാബു കുര്യനാട് എന്നിവർ പങ്കെടുത്ത് സംസാരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here