കിടങ്ങൂരിൽ പഞ്ചായത്തംഗങ്ങളെ പുറത്താക്കിയെന്നത് ജോസഫ് ഗ്രൂപ്പിന്റെ ഒത്തുകളിയെന്ന് യൂത്ത്ഫ്രണ്ട് (എം)

0
236

കുറവിലങ്ങാട്: കിടങ്ങൂർ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ബിജെപിയുമായി കരാർ ഉണ്ടാക്കി വിജയിച്ച ശേഷം ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് ജോസഫ് ഗ്രൂപ്പ് അംഗങ്ങളെ പുറത്താക്കി എന്ന് പി.ജെ.ജോസഫ് പ്രസ്താവന ഇറക്കിയിരിക്കുന്നതെന്നും വിപ്പ് ലംഘനമുണ്ടെങ്കിൽ തെരഞ്ഞെടുപ്പു കമ്മീഷന് റിപ്പോർട്ട് ചെയ്യുവാൻ ജോസഫ് വിഭാഗത്തെ വെല്ലുവിളിക്കുന്നുവെന്നും യൂത്ത്ഫ്രണ്ട് നിയോജകമണ്ഡലം കമ്മിറ്റി.


.അവിശുദ്ധ രാഷ്ട്രീയ കൂട്ടുകെട്ട് ജനങ്ങളുടെ മുന്നിൽ തുറന്നു കാണപ്പെടുന്നു എന്ന് ഭയമാണ് രാഷ്ട്രീയ നാടകത്തിന് ജോസഫ് ഗ്രൂപ്പിനെ പ്രേരിപ്പിക്കുന്നതെന്ന് യൂത്ത്ഫ്രണ്ട് (എം) കടുത്തുരുത്തി നിയോജക മണ്ഡലം കമ്മിറ്റി ആരോപിച്ചു. പഞ്ചായത്തിലെ സ്ഥിരം സമിതികളിലേക്കും നേരത്തെ ഇതേ സഖ്യമാണ് ഉണ്ടായിരുന്നത്. അന്നും ആരെയും പുറത്താക്കായിരുന്നില്ല. തെരഞ്ഞെടുപ്പിനു ശേഷം നടന്ന സ്വീകരണത്തിലും പ്രകടനത്തിലും യുഡിഎഫിന്റെ അടുത്ത നേതാക്കളാണ് പങ്കെടുത്തത്. ഇവരെ കൂടി പുറത്താക്കുവാൻ തയ്യാറുണ്ടോ എന്ന് യുഡിഎഫ് നേതൃത്വം വ്യക്തമാക്കണമെന്ന് യൂത്ത്ഫ്രണ്ട് (എം) നിയോജക മണ്ഡലം പ്രസിഡണ്ട് ബിബിൻ വെട്ടിയാനിക്കൽ , സെക്രട്ടറി പ്രവീൺ പോൾ , ജില്ലാ വൈസ് പ്രസിഡന്റ് ലിജു മെക്കാട്ടേൽ മണ്ഡലം പ്രസിഡന്റ് ജിമോൻ വടകര എന്നിവർ ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here