
കുറവിലങ്ങാട്: എസ്എംവൈഎം പാലാ രൂപതാ സംഘടിപ്പിച്ച സഹൃദയ സുവർണോത്സവ് 2കെ23 കലോത്സവത്തിൽ കുറവിലങ്ങാട് ഓവറോൾ ചാമ്പ്യന്മാർ. ഡി കാറ്റഗറിയിൽ ഒന്നാം സ്ഥാനവും എസ്എംവൈഎം കുറവിലങ്ങാട് യൂണിറ്റാണ് നേടിയത്. 459 പോയിന്റ് നേടിയാണ് കുറവിലങ്ങാട് മികച്ച നേട്ടം കൊയ്തത്. എസ്എംവൈഎം സുവർണജൂബിലി വർഷത്തിലാണ് കുറവിലങ്ങാടിന്റെ മുന്നേറ്റമെന്നത് ഏറെ നേട്ടമായി.
