
കുറവിലങ്ങാട് : ന്യുറോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ ഏകദിന ശിൽപശാല നടത്തും. കാരിത്താസ് ആശുപത്രി ന്യൂറോ ,അനസ്തേഷ്യ വിഭാഗങ്ങളും , കോട്ടയം മെഡിക്കൽ കോളേജും ചേർന്നാണ് സംഘടിപ്പിച്ചിരിക്കുന്നത്.
കാരിത്താസ് ആശുപത്രി ന്യൂറോളജി വിഭാഗം മേധാവി ഡോ. ജോസഫ് സെബാസ്റ്റിയന്റെ നേതൃത്വത്തിൽ നടക്കുന്ന ,അക്യുട്ട് ന്യൂറോ കെയർ – 2023 ശില്പശാലയിൽ ന്യുറോളജിക്കൽ സൊസൈറ്റി ഓഫ് ഇന്ത്യ പ്രസിഡൻറ് ഡോ. വൈ ആർ യാദവ്, സെക്രട്ടറി ഡോ . കൃഷ് ശ്രീധർ ഡോ. വിനു വി ഗോപാൽ തുടങ്ങിയ രാജ്യത്തെ പ്രമുഖ ന്യുറോളജിസ്റ്റുകൾ പങ്കെടുക്കും .

ഡോ. രാജശ്രീ ദേവപൂജാരി ,ഡോ.കേശവ് ഗോയൽ, ഡോ.വി.പൊന്നയ്യ, ഡോ. അജയ് ഹൃഷി എന്നിവർ നേതൃത്വം നൽകും. ന്യൂറോ സർജന്മാർ, ഇന്റൻസിവിസ്റ്റുകൾ, ന്യൂറോളജിസ്റ്റുകൾ എന്നിവരുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും ന്യൂറോളജിക്കൽ രംഗത്തെ പുതിയ സാധ്യതകളെ നേരിടാൻ പ്രാപ്തരാക്കുവാനും വേണ്ടിയാണ് ശില്പശാല സംഘടിപ്പിക്കപ്പെടുന്നതെന്ന് ഓർഗനസിംഗ് സെക്രട്ടറി ഡോ. ജോസഫ് സെബാസ്റ്റ്യൻ അറിയിച്ചു
അക്യൂട്ട് ന്യൂറോ കെയറിന്റെ സമീപനം ,കോഡ് ബ്രെയിൻ : ഇൻട്രാക്രീനിയൽ ഹൈപ്പർടെൻഷനും ഹെർണിയേഷനും ,കോമ, ട്രോമാറ്റിക് ബ്രെയിൻ ഇൻജുറി തുടങ്ങി വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസുകൾ നയിക്കും.




