കല്ലറങ്ങാട് പിതാവ് അമ്മയെപ്പോലെ സംരക്ഷിക്കുന്നുവെന്ന് മാർ പള്ളിക്കാപറമ്പിൽ

0
184

പാലായുടെവലിയ പിതാവിന് പ്രവാസിമക്കളുടെ സ്‌നേഹാദരവ്

പാലാ: 97-ാം വയസിലെത്തിയ തന്നെ അമ്മയുടെ വാത്സല്യത്തോടെയാണ് മാർ ജോസഫ് കല്ലറങ്ങാട് തന്നെ സംരക്ഷിക്കുന്നതെന്ന് മാർ ജോസഫ് പള്ളിക്കാപറമ്പിൽ. പാലാ രൂപത പ്രവാസിസംഗമത്തിലാണ് ഹൃദയസ്പർശിയായ വാക്കുകൾ മാർ ജോസഫ് പള്ളിക്കാപറമ്പിൽ പങ്കുവെച്ചത്.
മെത്രാഭിഷേകത്തിന്റെ സുവർണജൂബിലി ആഘോഷിക്കുന്ന മാർ ജോസഫ് പള്ളിക്കാപറമ്പിലിന് പ്രവാസിമക്കൾ സ്‌നേഹാദരവുകൾ സമ്മാനിച്ചു. കരഘോഷം മുഴക്കിയും മധുരം പങ്കുവെച്ചും സംഗമം മാർ പള്ളിക്കാപറമ്പിലിനോടുള്ള സ്‌നേഹവും ആദരവും സംഗമം പ്രകടിപ്പിച്ചു.
മെത്രാഭിഷേകത്തിന്റെ 50 വർഷങ്ങൾ പിന്നിടുന്നതിൽ ദൈവത്തിന് നന്ദിയർപ്പിക്കുന്നതായി മാർ പള്ളിക്കാപറമ്പിൽ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here