അറുപതിന്റെ നിറവിൽ 60 ഇന കർമ്മപരിപാടിയുമായികുറവിലങ്ങാട് ദേവമാതാ കോളജ്

ആഘോഷങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ ആദ്യവാരത്തിൽ

കുറവിലങ്ങാട്: വജ്രജൂബിലിയുടെ തിളക്കത്തിലെത്തിയ ദേവമാതാ കോളജിൽ ജൂബിലി ആഘോഷത്തിൽ 60 ഇന കർമ്മപരിപാടികളും. ഒരുവർഷത്തെ ആഘോഷത്തിനിടെ 60 ഇന പരിപാടികൾ നടത്താൻ നിശ്ചയിച്ചതായി മാനേജർ ആർച്ച്പ്രീസ്റ്റ് ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയി കവളമ്മാക്കൽ, ജൂബിലി ആഘോഷകമ്മിറ്റി ജനറൽ കൺവീനർമാരായ ഡോ. സജി അഗസ്റ്റിൻ, പൂർവവിദ്യാർത്ഥി സംഘടന പ്രസിഡന്റ് പി.എം മാത്യു എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


വജ്രജൂബിലി സ്മാരക പ്രഭാഷണ പരമ്പര, പൂർവവിദ്യാർത്ഥി സംരഭക സമ്മേളനം, ജൂബിലി സംഗീതസഭ, മെഗാ ജോബ് ഫെയർ, മെഗാ ശാസ്ത്രപ്രദർശനം, പഞ്ചായത്തുതലത്തിൽ സാമ്പത്തിക സാക്ഷരതായജ്ഞം, ടൂറിസം മാപ്പിംഗ്, സീറോ വെയ്‌സ്റ്റ് ക്യാമ്പസ്, കുടുംബശ്രീ-അയൽക്കൂട്ടം അംഗങ്ങൾക്ക് ഡിജിറ്റൽ സാക്ഷരത, തൊഴിലവസരങ്ങൾ ഉറപ്പാക്കി ജോബ് പോർട്ടൽ തുടങ്ങിയ പദ്ധതികൾ ജൂബിലി വർഷത്തിൽ നടപ്പിലാക്കാനുള്ള ഒരുക്കങ്ങൾ പൂർത്തീകരിച്ചതായി സാമൂഹിക പ്രതിബദ്ധതയുള്ള വിദ്യാർത്ഥികളെ വാർത്തെടുക്കാൻ കഴിയുന്ന കർമ്മപരിപാടികളാണ് ദേവമാതായുടെ ലക്ഷ്യമെന്നും കോളജ് അധികൃതർ അറിയിച്ചു.

FOR NEWS AND ADVERTISEMENT WHATSAPP 994 73 67 194


Posted

in

by

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!