Tag: DevaMatha College

 • അറുപതിന്റെ നിറവിൽ 60 ഇന കർമ്മപരിപാടിയുമായികുറവിലങ്ങാട് ദേവമാതാ കോളജ്

  അറുപതിന്റെ നിറവിൽ 60 ഇന കർമ്മപരിപാടിയുമായികുറവിലങ്ങാട് ദേവമാതാ കോളജ്

  ആഘോഷങ്ങളുടെ ഉദ്ഘാടനം ഒക്ടോബർ ആദ്യവാരത്തിൽ കുറവിലങ്ങാട്: വജ്രജൂബിലിയുടെ തിളക്കത്തിലെത്തിയ ദേവമാതാ കോളജിൽ ജൂബിലി ആഘോഷത്തിൽ 60 ഇന കർമ്മപരിപാടികളും. ഒരുവർഷത്തെ ആഘോഷത്തിനിടെ 60 ഇന പരിപാടികൾ നടത്താൻ നിശ്ചയിച്ചതായി മാനേജർ ആർച്ച്പ്രീസ്റ്റ് ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ, പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു, വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയി കവളമ്മാക്കൽ, ജൂബിലി ആഘോഷകമ്മിറ്റി ജനറൽ കൺവീനർമാരായ ഡോ. സജി അഗസ്റ്റിൻ, പൂർവവിദ്യാർത്ഥി സംഘടന പ്രസിഡന്റ് പി.എം മാത്യു എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വജ്രജൂബിലി സ്മാരക പ്രഭാഷണ…

 • ദേവമാതായിലെ വിദ്യാര്‍ത്ഥികള്‍ പഠനത്തിലും കൃഷിയിലും ഒന്നാംനിരക്കാര്‍

  ദേവമാതായിലെ വിദ്യാര്‍ത്ഥികള്‍ പഠനത്തിലും കൃഷിയിലും ഒന്നാംനിരക്കാര്‍

  കുറവിലങ്ങാട്: പഠനത്തിലെ മികവ് മാത്രമല്ല, കൃഷിയും ദേവമാതായിലെ കുട്ടികള്‍ക്ക് വഴങ്ങും. കൃഷിയുടെ വിയജയത്തിന് വേറിട്ട തിളക്കവുമുണ്ട്. കോളജ് എന്‍എസ്എസ് യൂണിറ്റാണ് കോളജ് വളപ്പില്‍ കൃഷിയുടെ ബാലപാഠങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പകര്‍ന്നുനല്‍കിയത്. അധ്യാപകരുടെ പ്രോത്സാഹനവും അറിവും പ്രയോജനപ്പെടുത്തി വിദ്യാര്‍ത്ഥികള്‍ നടത്തിയ കൃഷി നൂറുമേനി വിളവ് സമ്മാനിച്ചത് കോളജിനാകെ അഭിമാനമായി.പതിവുള്ള പച്ചക്കറിയക്കൊപ്പം ഇക്കുറി കൂണ്‍കൃഷിയും നടത്തിയിരുന്നു. സപ്തദിന ക്യാമ്പിന്റെ ഭാഗമായി നടത്തിയ കൃഷിയുടെ വിളവെടുപ്പായിരുന്നു കഴിഞ്ഞദിവസങ്ങളില്‍. ചീര, ചീനി, വഴുതന, തക്കാളി എന്നിവയാണ് ഗ്രോബാഗുകളിലായി കൃഷി ചെയ്തത്. ജൈവ കൃഷി രീതിയാണ്…

 • ഡിണ്ടിഗല്‍ റോള്‍ബോള്‍ ചാംപ്യന്‍ഷിപ്പ് വിജയത്തില്‍ ദേവമാതായും

  കുറവിലങ്ങാട്: ഡിണ്ടിഗലില്‍ നടന്ന റോള്‍ബോള്‍ ചാംപ്യന്‍ഷിപ്പില്‍ പുരുഷ, വനിത ടീമുകളില്‍ ദേവമാതാ കോളജിന് അഭിമാനം. പുരുഷവിഭാഗത്തില്‍ വിജയികളായ ടീമില്‍ കോളജിലെ മെല്‍വിന്‍ ഫ്രാന്‍സിസ് ജോര്‍ജ്, ക്രിസ്റ്റി സെബാസ്റ്റിയന്‍, അനന്തു ഷാജി, മിജോ ജോസഫ് എന്നിവര്‍ അംഗങ്ങളായിരുന്നു. റണ്ണേഴ്‌സപ്പായ വനിതാ ടീമില്‍ കോളജിലെ നേഹ ജസ്റ്റിന്‍, ജസ്‌ന ജേക്കബ് എന്നിവരും പങ്കെടുത്തിരുന്നു.വിജയികളെ പ്രിന്‍സിപ്പല്‍ ഡോ. സുനില്‍ സി. മാത്യു, കായിക വിഭാഗം മേധാവി പ്രസീദ മാത്യു, ക്യാപ്റ്റന്‍ സതീഷ് തോമസ് എന്നിവര്‍ അഭിനന്ദിച്ചു.

 • ദേവമാതായിലെ കൗമാരത്തിന്റെ അധ്വാനം ബൈപ്പാസ് റോഡിന് പുതുമുഖം

  ദേവമാതായിലെ കൗമാരത്തിന്റെ അധ്വാനം ബൈപ്പാസ് റോഡിന് പുതുമുഖം

  കുറവിലങ്ങാട്: കൗമാരത്തിന്റെ കൂട്ടായ്മയില്‍ കെ.ആര്‍ നാരായണന്‍ ബൈപ്പാസില്‍ നിന്ന് ഇഴജന്തുക്കള്‍ കൂട്ടത്തോടെ വിട ചൊല്ലി. കാടുകയറിയ ബൈപ്പാസ് പൂര്‍ണ്ണമായും ശുചീകരിച്ചതോടെയാണ് ഇഴജന്തുക്കള്‍ താവളം വിട്ടൊഴിയേണ്ടിവന്നത്. ബൈപ്പാസിന്റെ ഇരുവശങ്ങളും കാടുകയറിയും മാലിന്യം നിറഞ്ഞും കാല്‍നടയാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ട് നേരിട്ടിരുന്നു. ദേവമാതാ കോളജിലെ എന്‍എസ്എസ് സപ്തദിന ക്യാമ്പിന്റെ ഭാഗമായാണ് വിദ്യാര്‍ത്ഥികള്‍ ഒന്നാകെ ബൈപ്പാസിലെത്തി ശുചീകരമം നടത്തിയത്. ബൈപ്പാസിലെ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം പൂര്‍ണ്ണമായി നീക്കിയാണ് വിദ്യാര്‍ത്ഥികള്‍ മടങ്ങിയത്. റോഡിന്റെ വശങ്ങളില്‍ നടത്തിയ ശുചീകരണം റോഡിന് പുതുമുഖം സമ്മാനിച്ചു.പ്രിന്‍സിപ്പല്‍ ഡോ. സുനില്‍…

 • പ്ലാസ്റ്റിക് രഹിത ഗ്രാമത്തിനായി ദേവമാതാ കോളജ് എന്‍എസ്എസ്

  പ്ലാസ്റ്റിക് രഹിത ഗ്രാമത്തിനായി ദേവമാതാ കോളജ് എന്‍എസ്എസ്

  കുറവിലങ്ങാട്: ദേവമാതാ കോളേജ് എന്‍എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തില്‍ ആസാദി കാ അമൃത മഹോത്സവത്തിന്റെ ഭാഗമായി ശുചിത്വ മിഷനുമായി ബന്ധപ്പെട്ട് സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധന പ്രവര്‍ത്തനങ്ങള്‍ നടത്തി.ഉപയോഗശൂന്യമായ തുണികളില്‍ നിന്നുള്ള ചവിട്ടി , പേപ്പര്‍ പെന്‍, ബോട്ടില്‍ ആര്‍ട്ട്, തുണിസഞ്ചി, പേപ്പര്‍ ബാഗ് തുടങ്ങിയവയുടെ നിര്‍മാണത്തിന് ആവശ്യമായ പരിശീലനമാണ് നല്‍കിയത്. പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയിലെ പരിശീലകരായ സോളി രാജു, ജാന്‍സി ജോസ് ,സീനിയര്‍ എന്‍എസ്എസ് വോളണ്ടിയേഴ്‌സായ അക്ഷയ അജയന്‍ , അലീനാ മൈക്കിള്‍, എച്ച്. അനന്തകൃഷ്ണന്‍, പി.എസ്…

 • ദേവമാതാ കോളജില്‍ ആര്‍ട്‌സ് പ്രദര്‍ശനം

  ദേവമാതാ കോളജില്‍ ആര്‍ട്‌സ് പ്രദര്‍ശനം

  കുറവിലങ്ങാട്: വരയുടേയും ചിത്രതുന്നലിന്റേയും വേറിട്ട കാഴ്ചകളിലേക്ക് അധ്യാപകരേയും വിദ്യാര്‍ത്ഥികളേയും ക്ഷണിച്ച് ദേവമാതാ. കോളജിലെ വനിതാ ഫോറമാണ് കാഴ്ചക്കാര്‍ക്ക് ആവേശവും പ്രോത്സാഹനവും സമ്മാനിച്ച് വരയുടെ ലോകത്തെ പ്രതിഭകളെ ആദരിച്ചത്. ചിത്രതയ്യലിന്റെ പുത്തന്‍ സാധ്യതകളും കണ്ടറിയാന്‍ പ്രദര്‍ശനത്തിലൂടെ കഴിഞ്ഞു.കോളജിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും വരച്ച ഒട്ടേറെ ചിത്രങ്ങള്‍ പ്രദര്‍ശനത്തില്‍ ഇടം നേടി. ജലഛായവും എണ്ണഛായവുമൊക്കെ തീര്‍ത്ത വര്‍ണ്ണക്കൂട്ടുകള്‍ ജീവന്‍തുടിക്കുന്ന ചിത്രങ്ങളാണ് കാഴ്ചക്കാര്‍ക്ക് സമ്മാനിച്ചത്. ചിത്രതുന്നലിന്റെ ബാലപാഠങ്ങള്‍ കണക്കെയായിരുന്നു ഈ മേഖലയിലെ പ്രദര്‍ശനം. വ്യത്യസ്തങ്ങളായ ചിത്രതയ്യല്‍ പ്രദര്‍ശനത്തിനെത്തിയവര്‍ക്ക് എളുപ്പത്തില്‍ ബോധ്യമായി. വസ്ത്രങ്ങളില്‍ നടത്തിയ…

error: Content is protected !!