എഞ്ചിനീയറിംഗ് റാങ്കില്‍ പൂവക്കുളത്തിന്റെ ഹരിശ്രീ;അഭിമാനമായി എം. ഹരിശങ്കര്‍

കുറവിലങ്ങാട്: വെളിയന്നൂര്‍ പൂവക്കുളം ഗ്രാമത്തിന് സംസ്ഥാന എന്‍ഞ്ചനീയറിംഗ് പ്രവേശന പരീക്ഷയു
ടെ റാങ്ക് തിളക്കം. എന്‍ട്രന്‍സ് പരീക്ഷയില്‍ രണ്ടാം റാങ്ക് പൂവക്കുളം ഇടവാക്കേല്‍ വീട്ടിലേക്ക് വിരുന്നെത്തിയതോടെയാണ് ഗ്രാമത്തിന്റെ അഭിമാനമുയര്‍ന്നത്. വൈദ്യുതി വകുപ്പ് റിട്ട. സീനിയര്‍ സൂപ്രണ്ട് പി.ജി മനോഹരന്റേയും പാലാ ലേബര്‍ ഓഫീസിലെ അസി. ലേബര്‍ ഓഫീസര്‍ പി. എസ് ജയശ്രീയുടേയും മകന്‍ എം. ഹരിശങ്കറാണ് നാടിനും വീടിനും അഭിമാനമായത്. മനോഹരന്‍-ജയശ്രീ ദമ്പതികളുടെ രണ്ടുമക്കളില്‍ ഇളയവനാണ് റാങ്ക് ജേതാവ്. ആലപ്പുഴ വണ്ടാനം ദന്തല്‍ കോളേജിലെ ഹൗസ് സര്‍ജനന്‍ ഡോ.എം കാവ്യലക്ഷ്മിയാണ് ഹരിശങ്കറിന്റെ സഹോദരി. സഹോദരന്റെ വിജയമാഘോഷിക്കാന്‍ ഡോ. എം. കാവ്യലക്ഷ്മിയും വീട്ടില്‍ സജീവമാണ്.
പാലാ ചാവറ പബ്ലിക് സ്‌കൂളിലായിരുന്നു ഹരിശങ്കറിന്റെ പ്ലസ്ടു പഠനം. പാലാ ബ്രില്യന്റ് സ്റ്റഡി സെന്ററിലായിരുന്നു പ്രവേശനപരീക്ഷ പരിശീലനം. കൂത്താട്ടുകുളം മേരിഗിരി പബ്ലിക് സ്‌കൂളിലെ പഠനത്തിന് പിന്നാലെയാണ് പാലാ ചാവറയിലേക്ക് പ്ലസ് ടു പഠനത്തിനായി മാറിയത്.
ഓണ്‍ലൈന്‍ പഠനത്തിന്റെ പ്രതിസന്ധികളെ അതിജീവിച്ചുള്ള തിളക്കം ഹരിശങ്കറിന്റെ റാങ്കിനുണ്ട്. കോവിഡ് സാഹചര്യത്തില്‍ പ്ലസ് ടു പഠനവും എന്‍ട്രന്‍സ് പരിശീലനവും ഓണ്‍ലൈനിലായിരുന്നു. രണ്ടാം റാങ്കിന്റെ അഹ്ലാദത്തിലാണ് എഞ്ചനീയറിംഗ് രംഗത്തെ ഈ പ്രതിഭ. ആദ്യ 15 റാങ്കുകളിലൊന്ന് പ്രതീക്ഷിച്ചിരുന്നതാണ് ഹരിശങ്കര്‍ പറയുന്നു. ടിവിയില്‍ മന്ത്രിയുടെ പ്രഖ്യാപനത്തിലാണ് രണ്ടാം റാങ്ക് ജേതാവായത് അറിഞ്ഞത്.

ഹരിശങ്കറിന്റെ വിജയതിളക്കത്തിന് ആശംസകളുമായി പ്രമുഖരടക്കം എത്തുന്നുണ്ട്. ചാവറ പബ്ലിക് സ്‌കൂള്‍ പ്രന്‍സിപ്പള്‍ ഫാ.സാബു കൂടപ്പാട്ട്, ബ്രില്യന്റ് സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ ജോര്‍ജ് എന്നിവരെത്തി അഭിനന്ദിച്ചു.

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!