എം.സി റോഡിലെ ഹംപുകള്‍ വില്ലന്‍;പരാതി പറഞ്ഞിട്ടും കാര്യമില്ല

കുറവിലങ്ങാട്: എം.സി റോഡില്‍ അടുത്തനാളുകളിലായി പൊതുമരാമത്ത് സ്ഥാപിച്ച ഹംപുകള്‍ അപകടങ്ങള്‍ക്ക് കാരണമാകുന്നകായി പരാതി വ്യാപകമെങ്കിലും നടപടിയില്ല. വേഗനിയന്ത്രണത്തിനാണ് അപകടസാധ്യത കൂടിയ മേഖലയില്‍ ഇത്തരം ഹംപ് സ്ഥാപിച്ചിരിക്കുന്നതെന്നാണ് പൊതുമരാമത്തിന്റെ വാദം.
വെമ്പള്ളി, കോഴാ, കുറവിലങ്ങാട് എന്നിവിടങ്ങളില്‍ ഇത്തരത്തില്‍ ഹംപുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വെമ്പള്ളിയില്‍ ഇന്നുലെ പുലര്‍ച്ചെ ഒരു യുവാവിന്റെ ജീവന്‍ പൊലിഞ്ഞതില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്നത് ഹംപാണ്. ഇവിടുത്തെ ഹംപിന്റെ ഉയരവും അകലവുമൊക്കെ അശാസ്ത്രീയമെന്ന് ആക്ഷേപം ശക്തമാണെങ്കിലും പഠനത്തിനപ്പുറം ഒന്നും നടന്നിട്ടില്ല. പകലോമറ്റം സ്വദേശി അടുത്തനാളില്‍ വാഹനാപകടത്തില്‍ മരിച്ചതിലും ഹംപ് വില്ലനായെന്ന് പരാതികള്‍ ശക്തമായിരുന്നു.
കോഴായില്‍ ഹംപില്‍ വാഹനങ്ങള്‍ കയറിയിറങ്ങി സമീപത്തെ കെട്ടിടങ്ങള്‍ക്കുപോലും കേടുപാടുകളുണ്ടാകുന്ന സ്ഥിതിയില്‍ എത്തിയിട്ടുണ്ടെങ്കിലും നടപടി ഉണ്ടായിട്ടില്ല. ഹംപിന്റെ അശാസ്ത്രീയത പരിശോധിക്കണമെന്നാവശ്യപ്പെട്ട് വ്യക്തികളും സംഘടനകളുമൊക്കെ പരാതികള്‍ നല്‍കിയിട്ടുണ്ട്.

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!