കുറിച്ചിത്താനം ശ്രീകൃഷ്ണാ സ്‌കൂള്‍ പ്ലാറ്റിനം ജൂബിലിനിറവില്‍ 29 ന് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യും

Kuravilangadvartha.comമരങ്ങാട്ടുപിള്ളി; 1946 തുടക്കംകുറിച്ച്  75 ന്റെ നിറവിലെത്തി ആയിരങ്ങള്‍ക്ക് അക്ഷരവെളിച്ചം പകര്‍ന്ന കുറിച്ചിത്താനം ശ്രീകൃഷ്ണ വെക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിന്റെ ഒരുവര്‍ക്കാലം നീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ക്ക് വെള്ളിയാഴ്ച തിരിതെളിയും. കുറിച്ചിത്താനം പൂത്തൃക്കോവില്‍ ക്ഷേത്രം ദാനംചെയ്ത നാലേക്കര്‍ സ്ഥലത്താണ്  എഡ്യുക്കോഷണല്‍ സൊസൈറ്റിയുടെ കീഴില്‍ ഹൈസ്‌കൂളായി 1946 ല്‍ സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. എട്ടാംക്ലാസില്‍ 24 വിദ്യാര്‍ത്ഥികളുമായിട്ടായിരുന്നു ആരംഭം. പൂത്തൃക്കോവില്‍ ക്ഷേത്രത്തിന്റെ തിരുവാഭരണങ്ങളടക്കം പണയപ്പെടുത്തിയാണ് ആദ്യകാലത്ത് സ്‌കൂളിന് കെട്ടിടവും അടിസ്ഥാനസൗകര്യങ്ങളും ഒരുക്കിയത്. കുറിച്ചിത്താനം പഴയിടം ദാമോദരന്‍നമ്പൂതിരി ആയിരുന്നു ആദ്യസ്‌കൂള്‍ മാനേജരെങ്കില്‍ അദ്ദേഹത്തിന്റെ മകനും പാചകകലയുടെ ആചാര്യന്‍ കുറിച്ചിത്താനം പഴയിടം മോഹനന്‍ നമ്പൂതിരിയാണ് പ്ലാറ്റിനംജൂബിലി ആഘോഷിക്കുന്ന വേളയില്‍ സ്‌കൂള്‍ മാനേജര്‍. എന്‍ എ നീലകണ്ഠപ്പിള്ളയായിരുന്നു പ്രഥമഹെഡ്മാസ്റ്റര്‍. 1995 ലാണ് തൊഴിലധിഷ്ഠിതവിദ്യാഭ്യം പ്രധാനം ചെയ്യുന്ന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയായി ഉയര്‍ത്തപ്പെട്ടത്. ഡിആര്‍ഡിഎ റിട്ട.ഡയറക്ടര്‍ ഡോ അനന്തനാരായണന്‍, തൃശ്ശൂര്‍ മെഡിക്കല്‍കോളേജ് റിട്ട.പ്രന്‍സിപ്പള്‍ ഡോ. നളിനി,ചലച്ചിത്രതാരം ബാബുനമ്പൂതിരി, ഉഴവൂര്‍വിജയന്‍,നാടകൃത്ത് കെ എസ് നമ്പൂതിരി, പാചകവിദഗ്ധന്‍ പഴയിടം മോഹനന്‍നമ്പൂതിരി തുടങ്ങി പ്രമുഖരായ പൂര്‍വ്വവിദ്യാര്‍ത്ഥികുടെ മാതൃവിദ്യാലയം ഇപ്പോള്‍ മികച്ചപഠനാന്തരീക്ഷത്തില്‍ എസ്എസ്എല്‍സി ,വിഎച്ച്എസ് സി പരീക്ഷകളില്‍ നൂറുമേനി വിജയത്തിളക്കത്തിലുള്ള സരസ്വതിക്ഷേത്രമാണ്.

പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എന്‍എസ്എസ്, എസ് പി സി,എന്‍സിസി,ജെ ആര്‍സി,ലിറ്റില്‍കൈറ്റ് യൂണിറ്റുകളും സ്‌കൂളില്‍പ്രവര്‍ത്തിക്കുന്നു. ജൈത്രം 2022 എന്ന പേരില്‍ ഒരുവര്‍ഷംനീളുന്ന പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ 29 ന് മന്ത്രി വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സ്‌കൂള്‍മാനേജര്‍ പഴയിടം മോഹനന്‍നമ്പൂതിരി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വെള്ളിയാഴ്ച രാവിലെ 10 ന് വനമാലാ ദേവസ്വം ഹാളില്‍ നടക്കുന്ന ഉദ്ഘാടനച്ചടങ്ങില്‍ എഡ്യൂക്കേഷണല്‍ സൊസൈറ്റി പ്രസിഡണ്ട് അനിയന്‍തലയാറ്റുംപിള്ളി അധ്യക്ഷനാവും മോന്‍സ് ജോസഫ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും എന്‍ രാമന്‍നമ്പൂതിരി പുതുമന,അനിയന്‍തലയാറ്റുംപിള്ളി,പ്രന്‍സിപ്പള്‍ പി പി നാരായണന്‍നമ്പൂതിരി, ഹെഡ്മിസ്ട്രസ് കെ എന്‍ സിന്ധു, പി ജി ശ്രീജിത്ത് എന്നിവര്‍ പത്രസമ്മേളനത്തില്‍ സംബന്ധിച്ചു.


by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!