കുറവിലങ്ങാട് പഞ്ചായത്തിനെതിരെ എല്‍ഡിഎഫ് സമരത്തില്‍

കുറവിലങ്ങാട്: യുഡിഎഫ് നേതൃത്വത്തിലുള്ള കുറവിലങ്ങാട് പഞ്ചായത്തുഭരണസമിതിയുടെ കെടുകാര്യസ്ഥതയ്ക്കും ഭരണസ്തംഭനത്തിനുമെതിരെ എല്‍ഡിഎഫ് നേതൃത്വത്തില്‍ കുറവിലങ്ങാട് പഞ്ചായത്ത ്ഓഫീസിലേക്ക് ബഹുജനമാര്‍ച്ചും ധര്‍ണ്ണയും നടത്തി. ഗ്രാമീണമേഖലയിലെ വഴിവിളക്കുകള്‍ നന്നാക്കാന്‍ നടപടിസ്വീകരിക്കുക, മാലിന്യസംസ്‌ക്കരണത്തിലെ അലംഭവം അവസാനിപ്പിക്കുക, ക്ഷേമവികസനപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു സമരപരിപാടി.
മിനിബസ് ടെര്‍മിനല്‍നിന്നാരംഭിച്ച മാര്‍ച്ച് പഞ്ചായത്തു പടിക്കലെത്തിയതോടെ ആരംഭിച്ച ധര്‍ണ കേരളാകോണ്‍ഗ്രസ് എം മണ്ഡലം പ്രസിഡന്റ് സിബി ാണി ഉദ്ഘാടനം ചെയ്തു. സിപിഎം ലോക്കല്‍ സെക്രട്ടറി സദാനന്ദശങ്കര്‍ അധ്യക്ഷത വഹിച്ചു. ജോജോ ളോത്ത്, ബിനീഷ് രവി, വി സി ജോര്‍ജ്, പഞ്ചാസിന്‍സി മാത്യു, ഡാര്‍ളി ജോജി, രമാ രാജു, സന്ധ്യാ സജികുമാര്‍, വിനു കുര്യന്‍, ബിജു ജോസഫ്, ഇ. കെ കമലാസനന്‍, റെജി പടിഞ്ഞാറേട്ട്, ബേബി തൈപ്പറമ്പില്‍, ബൈജു പൊയ്യാനി, കെ. കെ ബാബു, ഷൈജു പാവുത്തിയേല്‍, ജോസഫ് പഴപുരയ്ക്കല്‍, ജോണി ആറുതെട്ടി, ഇമ്മാനുവേല്‍ ജോര്‍ജ്, ആന്‍സമ്മ തെക്കേപ്പാട്ടം, ബ്രൈസ് ലൂക്കോസ്, എ. ഡി കുട്ടി, ഷാജി കണിയാംകുന്നേല്‍, പ്രെഫ. സി എ അഗസ്റ്റിന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.


Posted

in

by

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!