തെരഞ്ഞെടുപ്പിന് മുമ്പേ കൂടുമാറ്റങ്ങൾ തുടങ്ങി, മുന്നണി മാറിയവരിൽ സിറ്റിംഗ് അംഗങ്ങളും

0
104

കുറവിലങ്ങാട്: തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിക്കാനിരിക്കെ സീറ്റുതേടി പാർട്ടി, മുന്നണി മാറ്റങ്ങളും സജീവമായി. ഇപ്പോഴത്തെ ജനപ്രതിനിധികളടക്കം പാർട്ടിയും മുന്നണിയും മാറി രംഗത്തിറങ്ങാൻ തീരുമാനമെടുത്തുകഴിഞ്ഞു. കോൺഗ്രസ് പാളയത്തിൽ നിന്ന് ഒരാളെ എത്തിച്ച് പഞ്ചായത്തിൽ സ്ഥാനാർത്ഥിയാക്കാനുള്ള ജോസ് കെ. മാണി വിഭാഗത്തിന്റെ നീക്കം ഏറെ ചർച്ചചെയ്യപ്പെട്ടതിന് പിന്നാലെയാണ് പഴയ കേരളാ കോൺഗ്രസ്-എം അംഗത്ത് മറുപാളയക്കാർ സീറ്റുറപ്പിച്ച് പാർട്ടിയും അതിലൂടെ മുന്നണിതന്നെയും മാറ്റിയത്.


ബ്ലോക്ക് പഞ്ചായത്തംഗങ്ങളിലൊരാളും മറുപാളയത്തിലെത്തിയായാണ് പറയുന്നത്. കേരളാ കോൺഗ്രസ് വിഭാഗങ്ങൾ തമ്മിലാണ് ഈ കൊടുക്കൽ വാങ്ങൽ. സീറ്റിനുവേണ്ടിയുള്ള ഇടി പലയിടങ്ങളിലും ഇനിയും മാറ്റം മറിച്ചിലുകൾക്ക് വഴിതുറക്കുമെന്നാണ് വിലയിരുത്തലുകൾ ഉയർത്തുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here