
കുറവിലങ്ങാട്: മേജർ ആർക്കിഎപ്പിസ്‌കോപ്പൽ മർത്ത്മറിയം അർക്കദിയാക്കോൻ തീർത്ഥാടന ഇടവകയിലെ 2026ലെ വിശേഷ ദിവസങ്ങൾ ഉൾപ്പെടുത്തി മുത്തിയമ്മ കലണ്ടർ പുറത്തിറക്കി. പൊതു അവധികളും വിശേഷ ദിവസങ്ങളും ഉൾക്കൊള്ളിച്ചിട്ടുണ്ട്. അനുദിനവിശുദ്ധരിലേറെയും മുത്തിയമ്മ കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇടവകയുടെ പ്രധാന തിരുനാളുകൾക്കൊപ്പം ആഗോളസഭയിലെ വിശേഷാവസരങ്ങളും കലണ്ടറിൽ നിന്ന് ലഭ്യമാകും.

പിതൃവേദി യൂണിറ്റാണ് കലണ്ടർ തയ്യാറാക്കിയത്. കലണ്ടർ ആർച്ച്പ്രീസ്റ്റ് റവ.ഡോ. തോമസ് മേനാച്ചേരി പ്രകാശനം ചെയ്തു. ഇടവക പ്രമോഷൻ കൗൺസിൽ യോഗത്തിലാണ് പ്രകാശനകർമ്മം നിർവഹിച്ചത്. പ്രമോഷൻ കൗൺസിൽ ജനറൽ കോർഡിനേറ്റർ ഡോ. ജോയി ജേക്കബ് ആദ്യ കോപ്പി ഏറ്റുവാങ്ങി.




