കെ – റെയിൽ പദ്ധതി സർക്കാർ ഉപേക്ഷിക്കണം: മോൻസ് ജോസഫ് എംഎൽഎ

 
കുറവിലങ്ങാട്: കേരളത്തിന്റെ എല്ലാ ഭാഗത്തും ശക്തമായ ജനകീയ പ്രതിഷേധം ഉയർന്ന് വരുകയും പ്രകൃതിയുടെ സന്തുലിതാവസ്ഥ തകർത്ത് കൊണ്ട് ഗുരുതരമായ പരിസ്ഥിതി ആഘാത പ്രശ്നങ്ങൾ ഇടവരുത്തുമെന്ന് വിദഗ്ധ പഠനങ്ങൾ വ്യക്തമാക്കപ്പെടുകയും ചെയ്ത സാഹചര്യത്തിൽ ജനദ്രോഹ സിൽവർ ലൈൻ – കെ റെയിൽ പദ്ധതി ഉപേക്ഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് പ്രതിപക്ഷ ചീഫ് വിപ്പ് അഡ്വ. മോൻസ് ജോസഫ് എംഎൽഎ ആവശ്യപ്പെട്ടു.      കേരളത്തിൽ തകർന്ന് തരിപ്പണമായ റോഡുകൾ നന്നാക്കാൻ പോലും പണമില്ലാത്ത സംസ്ഥാന സർക്കാർ കുഴഞ്ഞ് കിടക്കുമ്പോഴാണ് 2 ലക്ഷം കോടി രൂപ ചിലവ് വരുന്ന കെ  – റെയിൽ പദ്ധതിക്ക് വേണ്ടി മുഖ്യമന്ത്രിയും എൽഡിഎഫും ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നത് വിചിത്ര നടപടിയാണ്. കേരളത്തിൽ നിലവിലുള്ള റെയിൽവേ ലൈനുകളിൽ സമഗ്രമായ വികസനം നടത്തി എല്ലാ ടെയിനുകളും വേഗത്തിലാക്കാൻ കഴിയുന്ന വിധത്തിൽ യുഡിഎഫ് മുന്നോട്ട് വച്ചിരിക്കുന്ന ബദൽ നിർദ്ദേശം സർക്കാർ പരിശോധിക്കാൻ തയ്യാറാകണമെന്ന് മോൻസ് ജോസഫ് എംഎൽഎ അഭ്യർത്ഥിച്ചു.      കുറവിലങ്ങാട് കോൺഗ്രസ് ഹൗസിൽ ചേർന്ന യുഡിഎഫ് യോഗത്തിൽ നിയോജക മണ്ഡലം ചെയർമാൻ ബേബി തൊണ്ടാംകുഴി അദ്ധ്യക്ഷത വഹിച്ചു. യുഡിഎഫ് നേതാക്കളായ ഇ.ജെ അഗസ്തി, സജി മഞ്ഞക്കടമ്പിൽ, എം.എൻ ദിവാകരൻ നായർ, മാഞ്ഞൂർ മോഹൻകുമാർ, യു.പി ചാക്കപ്പൻ, തോമസ് കണ്ണന്തറ, സ്‌റ്റീഫൻ പാറാവേലി, കെ.പി ജോസഫ്, സി.സി മെക്കിൾ, ജെയിംസ് തത്തംകുളം, ചെറിയാൻ കെ.ജോസ്, ജോസ് ജെയിംസ് നിലപ്പന, പ്രമോദ് കടന്തേരി, ബെന്നി ഉഴവൂർ, സൈമൺ ഒറ്റത്തെങ്ങാടി, ജോയി അഞ്ചാംതടം, സനോജ് മിറ്റത്താനി, ജോണി കണിവേലി, ജോയി ഇടത്തിനാൽ, സിബി ചിറ്റക്കാട്ട് തുടങ്ങിയവർ പ്രസംഗിച്ചു. 


Posted

in

by

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!