കാണക്കാരി ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ 9.88 കോടി രൂപയുടെ വികസനം ലക്ഷ്യം

കാണക്കാരി : 2024-25വാര്‍ഷിക പദ്ധതി തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ടുളള  കാണക്കാരി ഗ്രാമപഞ്ചായത്ത് വികസന സെമിനാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അംബികസുകുമാരന്റെഅദ്ധ്യക്ഷതയില്‍ ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്‍റ് പി.സി കുര്യന്‍ ഉദ്ഘാടനം ചെയ്തു. 2024-25 വികസന രേഖ  ജില്ലാപഞ്ചായത്ത്  മുന്‍പ്രസിഡന്‍റ്  നിര്‍മ്മല  ജിമ്മി വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ വിനീതരാഗേഷിന് നല്‍കികൊണ്ട് പ്രകാശം ചെയ്യ്തു.  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ബിജു പഴയപുരയ്ക്കല്‍ ,ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ കൊച്ചുറാണി സെബാസ്റ്റ്യന്‍ , ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍  ആഷാജോബി , ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍മാരായ വിനീത രാഗേഷ് , കാണക്കാരി അരവിന്ദാക്ഷന്‍ , ലൗലിമോള്‍ വര്‍ഗ്ഗീസ് , ഗ്രാമപഞ്ചായത്തംഗങ്ങളായ ബിന്‍സി സിറിയക്, അനിത ജയമോഹന്‍,സാംകുമാര്‍ വി, ശ്രീജ ഷിബു ,ബെറ്റ്സിമോള്‍ ജോഷി , ത്രേസ്യാമ്മ സെബാസ്റ്റ്യന്‍ ,വി.ജി അനില്‍കുമാര്‍ , മേരി തുമ്പക്കര , ജോര്‍ജ്ജ് ഗര്‍വ്വസീസ് , ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഇന്‍ചാര്‍ജ്ജ് പ്രിന്‍സ് ജോര്‍ജ്ജ് തുടങ്ങിയവര്‍ പ്രസംഗിച്ചു.

            ഉല്‍പാദന മേഖല ,സേവന മേഖലയ്ക്ക്  പശ്ചാത്തല മേഖലകളിലായി ആകെ 9,88,94,528 രൂപയുടെ പദ്ധതികളാണ് കാണക്കാരി ഗ്രാമപഞ്ചായത്ത് വികസന രേഖയില്‍ അവതരിപ്പിച്ചത്


Posted

in

by

Tags:

Comments

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!